Wednesday August 15, 2018
Latest Updates

സദാനന്ദന്‍ ശ്രീകുമാറിനും ,സജി മുണ്ടക്കലിനും ‘പ്രവാസി രത്‌ന’ അവാര്‍ഡ്,ഒക്ടോബര്‍ 6 ന് ഡബ്ലിനില്‍ അവാര്‍ഡ് ദാനം

സദാനന്ദന്‍ ശ്രീകുമാറിനും ,സജി മുണ്ടക്കലിനും ‘പ്രവാസി രത്‌ന’ അവാര്‍ഡ്,ഒക്ടോബര്‍ 6 ന് ഡബ്ലിനില്‍ അവാര്‍ഡ് ദാനം

ഡബ്ലിന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെയും സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി രത്‌ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ,ആനന്ദ് റ്റി വി ചെയര്‍മാനുമായ സദാനന്ദ ശ്രീകുമാര്‍ (യുകെ),മുന്‍ അയര്‍ലണ്ട് മലയാളിയും ,എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ,മലയാളി അസോസിയേഷന്‍ ഓഫ് ഓസ്ട്രേലിയ സെക്രട്ടറിയും,മൈത്രി കള്‍ച്ചറല്‍ അസ്സോസിയയേഷന്‍ ഓഫ് ഓസ്ട്രേലിയ പ്രസിഡന്റുമായ സജി മുണ്ടക്കല്‍,പുന്നത്തുറ (ഓസ്ട്രേലിയ ) എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുമെന്ന് പ്രസിഡണ്ട് ബിജു സെബാസ്‌റ്യന്‍ ,ചെയര്‍മാന്‍ ദീപു ശ്രീധര്‍ ,ജനറല്‍ സെക്രട്ടറി ബിജു പള്ളിക്കര ,പി ആര്‍ ഒ.രാജു കുന്നക്കാട്ട് എന്നിവര്‍ അറിയിച്ചു .

കഴിഞ്ഞ 30 വര്‍ഷമായി യൂറോപ്പ് മലയാളികളുടെ കലാ സാഹിത്യ സാംസ്‌കാരിക വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതിനാണ് ശ്രീകുമാറിന് അവാര്‍ഡ് .

വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് ഒരു വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ രോഗികളും മറ്റ് നിര്‍ദ്ധനരും ഉള്‍പ്പെടെ 1500 പേര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം സൗജന്യമായി ഭക്ഷണം നല്‍കുന്നതും ,മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളുമാണ് സജി മുണ്ടക്കലിനെ അവാര്‍ഡിന് അര്‍ഹമാക്കിയത് .

ഒക്ടോബര്‍ 6 നു ഡബ്ലിനില്‍ വച്ച് നടക്കുന്ന ‘സണ്ണി സ്മൃതിയില്‍ രാഗാഞ്ജലി’ എന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഗ്ളോബല്‍ വൈസ് പ്രസിഡണ്ട് ഷാജു കുര്യന്‍ (കോര്‍ക്ക് ) ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് ,യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡണ്ട് മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ ,ആര്‍ട്‌സ് കോ -ഓര്‍ഡിനേറ്റര്‍ ഷൈബു കൊച്ചിന്‍ ,എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത :ജോര്‍ജ് കുട്ടി പുറപ്പന്താനം

Scroll To Top