Tuesday September 25, 2018
Latest Updates

സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി

സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി

ഡബ്ലിന്‍: വിഷുദിനത്തില്‍ പരമ്പരാഗത രീതിയില്‍ ഒട്ടുരുളിയില്‍ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കണ്‍നിറയെ കണ്ട്, കൈപ്പുണ്ണ്യമുള്ളവരുടെ കൈയ്യില്‍നിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകള്‍ക്ക് കണി ദര്‍ശനം ഒരു നവ്യാനുഭമായി. അയര്‍ലണ്ടിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഡബ്ലിന്‍ ക്‌ളോണിയിലുള്ള റോയല്‍ മീത്ത് പിച്ച്&പുട്ട് ക്ലബ്ബില്‍ ഒരുക്കിയ വിഷു ആഘോഷ പരിപാടികള്‍ക്ക് ബ്ര്ഹമശ്രീ ഇടശ്ശേരി രാമന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനയിലും വിഷു സദ്യയിലും പങ്കു ചേര്‍ന്ന ഐറീഷ് മലയാളികള്‍ക്ക് ദീപ്തമായ ഓര്‍മ്മകളാണ് സത്ഗമയ സമ്മാനിച്ചത്.

Eire Vedanta society spiritual director സ്വാമി പൂര്‍ണ്ണാനന്ദ വിഷുസന്ദേശം നല്‍കുകയും കുട്ടികള്‍ക്ക് കൈനീട്ടം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബാലവിഹാര് കുട്ടികളുടെ ഭജന്‍,വസന്തിന്റെയും അജയന്റേയും തൃത്വത്തിലുള്ള ഭക്തിഗാനാമൃതം എന്നിവ പരിപാടികള്‍ക്ക് കൂടുതല്‍ കൊഴുപ്പേകി.ബിന്ദു രാമന്‍, പ്രീതവസന്ത്, രശ്മി രജത്ത്, രേണു വിനോദ്,വിദ്യാ ശബരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.പ്രസാദവിതരണത്തെ തുടര്‍ന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികള്‍ അവസാനിച്ചു.

എല്ലാ മാസവും രണ്ടാം ഞായറാഴ്ച ഡബ്ലിനില്‍ നടക്കുന്ന പ്രാര്ത്ഥന കൂട്ടായ്മയിലും ,കുട്ടികള്ക്കായുള്ള ബാലവിഹാറിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0877818318,0872705687,0876954639,0871496162,0894568383 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Scroll To Top