Friday August 17, 2018
Latest Updates

സണ്‍ഡേസ്‌കൂള്‍ ബാലകലോത്സവം: വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് ഒന്നാമതെത്തി 

സണ്‍ഡേസ്‌കൂള്‍ ബാലകലോത്സവം: വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് ഒന്നാമതെത്തി 

ഡബ്ലിന്‍ (അയര്‍ലണ്ട്)-:മലങ്കര യാക്കോബായ സിറിയന്‍ സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ (എം .ജെ .എസ്സ് .എസ്സ് .എ )അയര്‍ലണ്ട് റീജിയന്‍ ബാലകലോത്സവം മെയ് 5 ശനിയാഴ്ച ഡബ്ലിനില്‍ വെച്ച് നടത്തപ്പെട്ടു . എം .ജെ .എസ്സ്.എസ്സ്.എ അയര്‍ലണ്ട് റീജിയന്‍ ഡയറക്ടര്‍ ഫാ.ബിജു പാറേക്കാട്ടില്‍ ബാലകലോത്സവം ഉത്ഘാടനം ചെയ്തു.

.തുടര്‍ന്നു വിവിധ വിഭാഗങ്ങളിലായി നടത്തപ്പെട്ട പ്രസംഗം ,സംഗീതം ,ആരാധനാഗീതം മലയാളം ,ആരാധനാഗീതം സുറിയാനി,ബൈബിള്‍ ക്വിസ് ,ബൈബിള്‍ ടെസ്റ്റ് ,തങ്കവാക്യം എന്നീ മത്സരങ്ങളില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഏഴോളം സണ്ടേസ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ മാറ്റുരച്ചു .ഇതുകൂടാതെ പെന്‌സില്‍ ഡ്രോയിങ് ,കളറിംഗ് എന്നീ മത്സരങ്ങളും ഇതിനോട് കൂടെ നടത്തപ്പെട്ടു.

ബെല്‍ഫാസ്റ് സെന്റ് ഇഗ്‌നാത്തിയോസ് പള്ളിയില്‍നിന്നും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിധികര്‍ത്താക്കള്‍ മത്സരങ്ങളുടെ വിധിനിര്‍ണയിച്ചു.ഏകദേശം 200 ഓളം കുട്ടികള്‍ സംബന്ധിച്ച ബാലകലോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച കുട്ടികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കപ്പെട്ടു.

ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ കരസ്ഥമാക്കി ബാലകലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സണ്‍ഡേസ്‌ക്കൂളിനും രണ്ടാമതെത്തിയ ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സണ്‍ഡേസ്‌കൂളിനും മൂന്നാമതെത്തിയ സ്വോര്‍ഡ്‌സ് സെന്റ് ഇഗ്‌നാത്തിയോസ് സണ്ടേസ്‌കൂളിനും എവര്‍ റോളിങ്ങ് ട്രോഫികള്‍ സമ്മേളനത്തില്‍വെച്ചു നല്‍കപ്പെട്ടു.ഈ വര്‍ഷം അയര്‍ലണ്ട് റീജിയന്‍ ബാലകലോത്സവത്തിനു ആതിഥേയത്വം അരുളിയതു ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സണ്ടേസ്‌കൂള്‍ ആണ് .എം.ജെ .എസ്സ് .എസ്സ് .എ. ജോയിന്റ് സെക്രട്ടറിബിനോയ് കുര്യാക്കോസ് നന്ദിയര്‍പ്പിച്ചു.

Scroll To Top