Friday September 22, 2017
Latest Updates

സണ്ണി എബ്രാഹാമിന്റെ സംസ്‌കാരശുശ്രൂഷകള്‍ ഇന്ന്,ഡബ്ലിന്‍ പാമേഴ്സ് ടൗണില്‍ ഇന്ന് വൈകിട്ട് അനുസ്മരണ സമ്മേളനം 

സണ്ണി എബ്രാഹാമിന്റെ സംസ്‌കാരശുശ്രൂഷകള്‍ ഇന്ന്,ഡബ്ലിന്‍ പാമേഴ്സ് ടൗണില്‍ ഇന്ന് വൈകിട്ട് അനുസ്മരണ സമ്മേളനം 

ഡബ്ലിന്‍:ഐറിഷ് മലയാളികള്‍ക്ക് അപ്രതീക്ഷിതവിരഹം നല്‍കി നിത്യതയിലേയ്ക്ക് മടങ്ങിപ്പോയ സണ്ണി എബ്രാഹം ഇളംകുളത്തിന്റെ സംസ്‌കാരം ഇന്ന് കോട്ടയം എസ് എച്ച് മൗണ്ട് പള്ളിയില്‍ നടത്തപ്പെടും. മാതൃഭൂമി’യ്ക്ക് തൊട്ടടുത്തുള്ള പരേതന്റെ വീട്ടില്‍ ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് മൃതസംസ്‌കാര ശിശ്രൂഷകള്‍ ആരംഭിക്കും…..WATCH…LIVE FROM KOTTAYAM

http://www.irishmalayali.ie/tribute-to-sunnychettan-2/

പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ഫാ.മാത്യു ഇളപ്പാനി,ഫാ.തോമസ് താഴപ്പള്ളി(കാനഡ)ഫാ.സോണി സെബാസ്റ്റിയന്‍ പാലത്ര എന്നിവര്‍ നേതൃത്വം നല്‍കും.ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മുന്‍ ചാപ്ല്യന്‍ ഫാ.തങ്കച്ചന്‍ പോള്‍ ഞാളിയത്ത് അനുസ്മരണ പ്രസംഗം നടത്തും.

ഇന്ന് രാവിലെ പരേതന്റെ ഭവനത്തില്‍ എത്തിച്ച ഭൗതീകദേഹത്തിന് ജീവിതത്തിന്റെ നാനാ തുറകളിലുള്ള നിരവധി പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

സണ്ണിചേട്ടന്റെ സംസ്‌കാര ശുശ്രൂഷകളുടെ ലൈവ് ബ്രോഡ്കാസ്റ്റ് ഇന്ത്യന്‍ സമയം 1.30 മുതല്‍ ഐറിഷ് മലയാളി’യിലും സംപ്രേക്ഷണം ചെയ്യുന്നതാണ്.

ഡബ്ലിനില്‍ സണ്ണിചേട്ടന്റെ ആത്മശാന്തിയ്ക്കായ് ലൂക്കന്‍ പള്ളിയില്‍ വെള്ളിയാഴ്ച നടന്ന പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളില്‍ പങ്കെടുത്ത് ഡബ്ലിന്‍ മലയാളി സമൂഹം പരേതന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഐറിഷ് മലയാളികളുടെ പ്രിയങ്കരനായിരുന്ന സണ്ണി ചേട്ടന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുവാനായുള്ള ഒരു അനുസ്മരണ യോഗം സെപ്റ്റംബര്‍ 3 ഞായര്‍(ഇന്ന്) വൈകിട്ട് 7 മണിക്ക് പാമേഴ്സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നുണ്ട്.

Scroll To Top