Friday January 19, 2018
Latest Updates

സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെ ഉത്ഘാടനം നാളെ(ബുധനാഴ്ച)കോട്ടയത്ത്

സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെ ഉത്ഘാടനം നാളെ(ബുധനാഴ്ച)കോട്ടയത്ത്

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു അന്തരിച്ച സണ്ണി ഇളംകുളത്തിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും,കുടുംബാംഗങ്ങളും ചേര്‍ന്ന് ആരംഭിക്കുന്ന സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെ ഉത്ഘാടനം നാളെ(ബുധനാഴ്ച)കോട്ടയത്ത് വെച്ച് നടത്തപ്പെടും.

നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി യൂ തോമസ്,ഫൗണ്ടേഷന്റെ ഉത്ഘാടനം നിര്‍വഹിക്കും.തോമസ് ചാഴികാടന്‍ എക്‌സ് എം എല്‍ എ,റെജി ജോസഫ്(ദീപിക)ലിപ്സണ്‍ ഫിലിപ്പ്(ബിസിനസ് ഓണ്‍ ലൈന്‍)അനീഷ് ആനിക്കാട്(മനോരമ)ഷിന്റോ തോമസ്(മംഗളം)എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഫൗണ്ടേഷന്റെ നടത്തിപ്പിനും,ഉത്ഘാടന ചടങ്ങുകള്‍ക്കുമായി ബിജു ഇടക്കുന്നത്ത്,രാജു കുന്നക്കാട്,ബിനോയി കുടിയിരിക്കല്‍,ഏലിയാമ്മ കളപ്പുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

Scroll To Top