Wednesday January 18, 2017
Latest Updates

സഞ്ജു വി സാംസണ്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു; വിമാനത്താവളത്തില്‍ ഊഷ്മള യാത്രയയപ്പ്

സഞ്ജു വി സാംസണ്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു; വിമാനത്താവളത്തില്‍ ഊഷ്മള യാത്രയയപ്പ്

തിരുവനന്തുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു വി സാംസണ്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ച സഞ്ജു മുംബൈയില്‍ നിന്ന് ബിസിസി സംഘത്തിനൊപ്പം വൈകുന്നേരം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.

വൈകുന്നേരം 7 മണിക്കാണ് ഇംഗ്ലണ്ടിലേക്കുള്ള ഫ്‌ലൈറ്റ്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന സംഘം സഞ്ജുവിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. വന്‍ മാധ്യമ സംഘവും സഞ്ജുവിനു യാത്രയയപ്പ് നല്കാന്‍ എത്തിയിരുന്നു.

27 ന് തുടങ്ങുന്ന അഞ്ചു ഏകദിനങ്ങളും ഒരു 20 ട്വന്റി മത്സരവും ഉള്‍പ്പെടുന്ന പരമ്പരയിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സഞ്ജു നാളെ ടീമിനൊപ്പം ചേരും. ശ്രീശാന്തിനും ടിനു യോഹന്നാനും ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന മലയാളി താരമാണ് സഞ്ജു വി സാംസണ്‍ . ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗ്രൌണ്ടില്‍ അവസാനവട്ട പരിശീലനത്തിന് ശേഷമാണ് സഞ്ജു ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്.

Scroll To Top