Thursday April 27, 2017
Latest Updates

സച്ചിന്‍ ഒരു ഗ്രാമം ദത്തെടുത്തു

സച്ചിന്‍ ഒരു ഗ്രാമം ദത്തെടുത്തു

ന്യൂഡല്‍ഹി: ഓരോ എംപിയും ഒരു ഗ്രാമം ദത്തെടുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സന്‍സദ് ഗ്രാമ യോജന പദ്ധതി പ്രകാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു ഗ്രാമം ദത്തെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സച്ചിന്‍ ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിന്റെ രാജ്യസഭ എംപിയായ സച്ചിന്‍ ഏത് ഗ്രാമമാണ് ദത്തെദുത്തതെന്നു വെളുപ്പെടുത്തിയിട്ടില്ല.

ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. സ്വഛ്ച് ഭാരത് പദ്ധതിക്ക് പിന്തുണ അറിയിക്കാനാണ് സച്ചിന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. നേരത്തെ സ്വഛ്ച് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത സച്ചിന്‍ മുംബൈയില്‍ പൊതുസ്ഥലം വൃത്തിയാക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

നേരത്തെ രാജ്യസഭ എംപി എന്ന നിലയില്‍ സച്ചിന്‍ ഫണ്ട് ഉപയോഗിക്കാത്തത് വിവാദമായിരുന്നു. എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കാതിരുന്നതാണ് വിവാദമായത്. 2012ലാണ് സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

Scroll To Top