Thursday October 18, 2018
Latest Updates

സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചല്‍സ് മീറ്റും, ഫാ. ആന്റണി ചീരംവേലിയ്ക്ക് യാത്രയയപ്പും സെപ്റ്റംബര്‍ 2 ഞായറാഴ്ച ഇഞ്ചിക്കോറില്‍

സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചല്‍സ് മീറ്റും, ഫാ. ആന്റണി ചീരംവേലിയ്ക്ക് യാത്രയയപ്പും സെപ്റ്റംബര്‍ 2 ഞായറാഴ്ച ഇഞ്ചിക്കോറില്‍

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 2 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. .

സെപ്റ്റംബര്‍ 1 ശനിയാഴ്ച്ച വൈകിട്ട് 6 ന് വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്, ലദീഞ് എന്നിവയോടെ തിരുനാളിന് തുടക്കം കുറയ്ക്കും.

സെപ്റ്റംബര്‍ 2 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 നു ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മദ്ബാഹ പ്രദക്ഷിണത്തോടുകൂടി തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും തുടര്‍ന്ന് ഫാ.ആന്റണി ചീരംവേലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹബലി, ലദീഞ്, തിരുനാള്‍ നേര്‍ച്ച വിതരണം, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും. ഫാ. ക്രൈസ്റ്റ് ആനന്ദ് തിരുനാള്‍ സന്ദേശം നല്‍കും.

അയര്‍ലണ്ടിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം പുതിയ മേഖലയിലേക്ക് പോകുന്ന ഫാ. ആന്റണി ചീരംവേലില്‍ MST യ്ക്ക് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കും.

തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ചുരുക്കുന്നതോടൊപ്പം അന്നേദിവസം ലഭിക്കുന്ന ഓരോ അധിക വരുമാനവും പുര്‍ണ്ണമായും കേരളാ പുനരധിവാസ പദ്ധതികള്‍ക്ക് വിനിയോഗിക്കും.

തിരുനാളിനോട് അനുബന്ധിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മാസ് സെന്ററുകളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചല്‍സ് മീറ്റും തിരുനാളിനൊപ്പം ‘നടത്തപ്പെടും.

9 മാസ് സെന്ററുകളില്‍ നിന്നും സാധിക്കുന്ന മുഴുവന്‍ കത്തോലിക്കാ വിശ്വാസികളേയും സംയുക്ത തിരുന്നാളില്‍ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടേയും, വിശുദ്ധരുടെയും മാധ്യസ്ഥം തേടുവാനും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു

Scroll To Top