Tuesday January 17, 2017
Latest Updates

സംസ്ഥാന പോലീസിന്റെ തലപ്പത്തും ബ്ലേഡുകാരുണ്ടെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല

സംസ്ഥാന പോലീസിന്റെ തലപ്പത്തും ബ്ലേഡുകാരുണ്ടെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല

കോട്ടയം: കേരള പോലീസിന്റെ തലപ്പത്തും ബ്ലേഡുകാരുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസ് സേനയുടെ തലപ്പത്തുള്ള ബ്ലേഡ് മാഫിയയുമായി ബന്ധമുള്ള നിരവധി പോലീസുകാരുണ്ട്. തനിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ബ്ലേഡു മാഫിയ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു ജയില്‍ ഉദ്യോഗസ്ഥന്റെ വസതി റെയ്ഡ്  ചെയ്തു. ബ്ലേഡ് മാഫിയയെ ആശ്രയിക്കാതെ ജനങ്ങള്‍ക്ക് വായ്പ എളുപ്പമാര്‍ഗത്തില്‍ ലഭിക്കുന്നതിനുള്ള ചര്‍ച്ച നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ബ്ലേഡ് മാഫിയയ്‌ക്കെതിരായ പരാതി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും അറിയിക്കാമെന്ന് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Scroll To Top