Tuesday November 21, 2017
Latest Updates

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഷെഡിംഗ് ഇല്ല

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഷെഡിംഗ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോഡ് ഷെഡിംഗ് ഇല്ല. ഒരു മാസമായി തുടരുന്ന ലോഡ് ഷെഡിംഗ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ജല വൈദ്യുത നിലയങ്ങളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വൈദ്യുതി ഉത്പാദനം ആരംഭിച്ച സാഹചര്യത്തിലാണ് രാത്രികാല വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ അര മണിക്കൂറായിരുന്ന വൈദ്യുതി നിയന്ത്രണം 45 മിനിറ്റായി വര്‍ദ്ധിപ്പിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അറ്റകുറ്റപ്പണിയെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന ശബരിഗിരിയിലെ 350 മെഗാവാട്ടിന്റെ വൈദ്യുതി ഉത്പാദനം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. നേര്യമംഗലം, പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതികളിലും ഉത്പാദനം വീണ്ടും തുടങ്ങി. കായംകുളം താപവൈദ്യുത നിലയത്തില്‍നിന്ന് ഉയര്‍ന്ന തുകയ്ക്കു വൈദ്യുതി വാങ്ങിയതും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി.

Scroll To Top