Wednesday August 23, 2017
Latest Updates

സംസ്ഥാനത്ത് ഇന്ന് മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കുന്നു

സംസ്ഥാനത്ത് ഇന്ന് മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കുന്നു. ഇന്ന് മുതല്‍ സംസ്ഥാന വ്യാപകമായി സീറ്റ് ബെല്‍റ്റ് പരിശോധന തുടങ്ങും. ഈ ആഴ്ച സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെ ഉപദേശിച്ച് വിടും. അടുത്ത ആഴ്ച മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ക്ക് പിഴ ഈടാക്കാനാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് ചില ഇടങ്ങളില്‍ ഇതിനകം പിഴ ഈടാക്കി തുടങ്ങിയതായി ആക്ഷേപമുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസും മോട്ടോര്‍ വാഹനവകുപ്പും സീറ്റ് ബെല്‍റ്റ് പരിശോധന കര്‍ശനമാക്കിയത്. 100 രൂപയാണ് നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നത്. എന്നാല്‍ പിഴ ഈടാക്കാന്‍ ഔദ്യോഗിക നിര്‍ദ്ദേശം വരുന്നതിന് മുമ്പേ പിഴ ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകട മരണത്തെ തുടര്‍ന്നാണ് പിന്‍ സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കാന്‍ തീരുമാനിച്ചത്.

Scroll To Top