Thursday April 27, 2017
Latest Updates

സംസാരശേഷിയുള്ള കാറുകള്‍ വിപണിയിലേക്ക്

സംസാരശേഷിയുള്ള കാറുകള്‍ വിപണിയിലേക്ക്

വാഷിങ്ങ്ടണ്‍ : വാഹങ്ങങ്ങള്‍ക്കും മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് ഉണ്ടാകുന്ന എത്രയോ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഈ സ്വപ്നം വിദൂരമല്ല. സംസാരിക്കാന്‍ കഴിയുന്ന കാറുകള്‍ രണ്ട് വര്‍ഷത്തിനകം വിപണിയില്‍ ഇറങ്ങുമെന്ന് ജനറല്‍ മോട്ടോഴ്‌സ്. മാത്രമല്ല ഈ കാറുകള്‍ക്ക് സ്വയം ഡ്രൈവ് ചെയ്യാനും സാധിക്കും. ജനറല്‍ മോട്ടോഴ്‌സിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായാല്‍ ഒരുപക്ഷെ മനുഷ്യരേക്കാള്‍ വിവേകത്തോടെ പെരുമാറാന്‍ സാധിക്കുന്ന കാറുകളാണ് വിപണിയില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്.

റേഡിയോ ട്രാന്‍സ്മിറ്ററുകളും റിസീവറുകളും മുഖേനയാണ് കാറുകള്‍ തമ്മിലുള്ള ആശയ വിനിമയം സാധ്യമാകുന്നത്. ലൊക്കേഷന്‍, വാഹനത്തിന്റെ സ്പീഡ്, ഡ്രൈവര്‍ ബ്രേക്ക് പ്രയോഗിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കാറുകള്‍ തമ്മില്‍ ആശയവിനിമയം നടത്തുക. അമേരിക്കയിലെ മിഷിഗണില്‍ നടന്ന ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൊസൈറ്റിയുടെ വേള്‍ഡ് കോണ്‍ഗ്രസിലാണ് ജനറല്‍ മോട്ടോഴ്‌സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്യാമറ, റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് റോഡിലുള്ള മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാനും ഈ കാറുകള്‍ക്ക് സാധിക്കും.

ഗതാഗതക്കുരുക്കുകളില്‍ വാഹനം സ്വയം നില്‍ക്കുകയും ചെയ്യും. സമാനമായ സാങ്കേതികവിദ്യ മെഴ്‌സിഡസ് ബെന്‍സിലും ലഭ്യമാണ് എന്നാല്‍ ഇത് ലോ സ്പീഡില്‍മാത്രമേ പ്രവര്‍ത്തിക്കൂ. എന്നാല്‍ ഹൈവേ സ്പീഡിലും പ്രവര്‍ത്തിക്കുന്നസാങ്കേതികവിദ്യ ജനറല്‍ മോട്ടോഴ്‌സിന് മാത്രമേ ഉള്ളൂ എന്ന് കമ്പനി അവകാശപ്പെട്ടു

Scroll To Top