Friday February 24, 2017
Latest Updates

സംവിധായകന്‍ കൊലക്കേസില്‍ അറസ്റ്റിലായി; നിര്‍മ്മാതാവ് പെരുവഴിയില്‍

സംവിധായകന്‍ കൊലക്കേസില്‍ അറസ്റ്റിലായി; നിര്‍മ്മാതാവ് പെരുവഴിയില്‍

കൊല്ലം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നേരം സിനിമയുടെ നിര്‍മ്മാതാവ് അറസ്റ്റിലായതിന് പിന്നാലെ കൊലപാതക്കേസില്‍ മലയാള സിനിമ സംവിധായകന്‍ അറസ്റ്റില്‍. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പിഓ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അഡ്വ. സംഗീത് ലൂയിസാണ് അറസ്റ്റിലായത്. ചീഫ് ചിപ്പ് പിസി ജോര്‍ജ് ആഭ്യന്തര മന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പിഓ.

2013 ല്‍ പേരകം സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ഇപ്പോള്‍ സ്വന്തം സിനിമയുടെ ലോക്കെഷനിലാണ് പൊങ്ങിയത്. കൊല്ലം കുണ്ടറയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പേരകം സ്വദേശിയായ ദീപു എന്ന യുവാവിനെ സംഗീത് കല്ലെറിഞ്ഞ് കൊലപെടുത്തിയെന്നാണ് കേസ്.

ജയറാം, സലിം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പിഓ. ബിജു മേനോന്‍, ഷാജോണ്‍, കലാഭവന്‍ മണി തുടങ്ങിയ പ്രമുഖ താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കങ്കാരു എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ഈ സിനിമ നിര്‍മ്മിക്കുന്നതു. സംവിധായകന്‍ കൊലക്കേസില്‍ അകത്തായത്തോടെ നിര്‍മ്മാതാവ് പെരുവഴിയിലായിരിക്കുകയാണ്.

Scroll To Top