Friday January 20, 2017
Latest Updates

സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ മണ്‍സ്റ്റര്‍, ആദ്യ ദിനം അറസ്റ്റിലായത് 12 പേര്‍

സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ മണ്‍സ്റ്റര്‍, ആദ്യ ദിനം അറസ്റ്റിലായത് 12 പേര്‍

ലിമറിക്ക് :അയര്‍ലണ്ടിലെ സംഘടിത കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് ഗാര്‍ഡ ആരംഭിച്ച ഓപ്പറേഷന്‍ മണ്‍സ്റ്ററിന് മികച്ച തുടക്കം. അയര്‍ലണ്ടിന്റെ തെക്ക് കിഴക്കന്‍ മേഖലയിലെ സംഘടിത കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായി ആരംഭിച്ച ഓപ്പറേഷന്‍ മണ്‍സ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിനം തന്നെ 12 അറസ്റ്റുകള്‍ രേഖപ്പെടുത്തി.

മോഷണസംഘങ്ങളെയും മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും കുടുക്കുന്നതിനു ആരംഭിച്ച ഗാര്‍ഡ ഓപ്പറേഷനാണ് ഓപ്പറേഷന്‍ മണ്‍സ്റ്റര്‍.

ആദ്യം ദിനം 42 ഓളം കേന്ദ്രങ്ങളില്‍ നടത്തിയ റൈഡിനെ തുടര്‍ന്നാണ് 12 ഓളം കുറ്റവാളികള്‍ അറസ്റ്റിലായത്. ഇലക്ട്രോണിക് സാധനങ്ങളും, സ്വര്‍ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ രാവിലെയാണ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.

ടിപ്പെററി, കില്‍ക്കെനി, വാട്ടര്‍ഫോര്‍ഡ് എന്നിവടങ്ങളില്‍ നിന്നുള്ള ഗാര്‍ഡ അധികൃതര്‍ കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ കൂടെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.

അറസ്റ്റിലായവരില്‍ 6 പുരുഷന്‍മാര്‍ക്കും രണ്ട സ്ത്രീകള്‍ക്കും എതിരെ 2007 ലെ ക്രിമിനില്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 50 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായ മറ്റുള്ളവര്‍ക്കെതിരെ 1984 ലെ ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം കേസെടുത്തു. അറസ്റ്റിലായ ക്രിമിനല്‍ സംഘത്തെ ചോദ്യം ചെയ്തു വരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മോഷണങ്ങളില്‍ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും കൂടാതെ ലൈസന്‍സുള്ള തോക്കുകളും ഈ സംഘം കൈക്കലാക്കിയതായാണ് റിപ്പോര്‍ട്ട്.

Scroll To Top