Sunday July 23, 2017
Latest Updates

സംഘടന തെരഞ്ഞെടുപ്പ്: സമവായമില്ലെന്ന് രമേശ് ചെന്നിത്തല

സംഘടന തെരഞ്ഞെടുപ്പ്: സമവായമില്ലെന്ന് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായം ആലോചിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. ബൂത്ത് തലം മുതല്‍ ഡിസിസി തലം വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നേതാക്കളുമായുള്ള പ്രത്യേക കൂടിക്കാഴ്ചയുടെ ഭാഗമായാണ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.

നേരത്തെ സുധീരനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ദേശീയ നേതൃത്വം കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നു. അതേസമയം ആവശ്യമെങ്കില്‍ സമയവായ സാധ്യത തേടുന്നതില്‍ പ്രശ്‌നമില്ലെന്നായിരുന്നു വിഎം സുധീരന്റെ നിലപാട്. ഇതിന് കടക വിരുദ്ധമായ നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. ചെന്നിത്തലയുടെ നിലപാട് ഐ ഗ്രൂപ്പിന്റെ മൊത്തം നിലപാടാണെന്നാണ് സൂചന. ബൂത്ത് തലം മുതല്‍ ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട്.

Scroll To Top