Friday February 24, 2017
Latest Updates

സംഗീത മാന്ത്രികനില്ലാതെ ലോകം

സംഗീത മാന്ത്രികനില്ലാതെ ലോകം

പോപ്പ് സംഗീത ലോകത്തെ പൊന്നിന്‍ കിരീടം വച്ച രാജാവായിരുന്നു മൈക്കിൾ ‍ ജാക്സന്‍. അകാലത്തില്‍ ലോകത്തോട്‌ വിടപറയേണ്ടി വന്ന സംഗീത ചക്രവര്‍ത്തി.

ലോകം ആരാധനാപൂരവ്വം സ്വീകരിച്ച് നെഞ്ചിലേറ്റിയ മൈക്കില്‍ ജാക്സന്‍ ലോകത്തിനു ഒരുപാട് പാട്ടുകള്‍ സമ്മാനിച്ചു. അദ്ദേഹത്തിന്റേതായ നൃത്തത്തിന്റെ താളാത്മകതയോടെ ലോകം ഇന്നും അവയൊക്കെ മനസ്സില്‍ കൊണ്ട് നടക്കുന്നു.

1958ല്‍ ഇന്‍ഡ്യാനയിലെ ഗാരിയില്‍ ഉരുക്കുമില്‍ തൊഴിലാളിയായ ജോസഫ്‌ ജാക്സന്റെയും കാതെരിന്റെയും അഞ്ചാമത്തെ മകനായി മൈക്കില്‍ ജനിച്ചു. പട്ടിണിയും ദുരിതവും വിട്ടൊഴിഞ്ഞില്ലെങ്കിലും സംഗീതം എന്ന വരം ദൈവം ജോസഫിന്റെ മക്കള്‍ക്ക്‌ നല്‍കിയിരുന്നു.

ഉരുക്കുമില്ലിലെ കഷ്ട്പാടുകളും പരാധീനതകളും ജോസഫിന്‍റെ മനസിനെ പോലും മരവിപ്പിച്ചു കളഞ്ഞിരുന്നു. മക്കള്‍ക്ക്‌ മുന്നില്‍ ക്രൂരനായ ഒരച്ചനായാണ് അയാള്‍ കടന്നുചെന്നിരുന്നത്. എന്നാല്‍, മൈക്കിളിന്റെ ഉള്ളിലെ ഗായകനെ കണ്ടുപിടിച്ചതും അച്ചന്‍ തന്നെ.

തുടക്കത്തില്‍ ഏതൊരു കലാകാരനും ഏറ്റുവാങ്ങിയത് പോലെ മൈക്കിലും അപമാനങ്ങളും അവഗണനകളും ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും അവന്‍ കഷ്ടപ്പാടുകള്‍ക്കിടയിലും മുന്നോട്ട് തന്നെ പോയി.

കഷ്ടതകള്‍ സഹിച്ചും മൈക്കില്‍ മുന്നോട്ട് തന്നെ പോയി. ഒടുവില്‍ വിജയങ്ങളുടെ കൊടുമുടിയില്‍ എത്തിച്ചേരുകയും ചെയ്തു. ഇടയ്ക്കിടെ പൊങ്ങിവന്ന വിവാദങ്ങളും ലൈംഗികഅപവാദങ്ങളും ഈ ലോകപ്രശസ്ത ഗായകന്റെ വില ഇടിച്ചു കളഞ്ഞില്ല.

ലോകം മുഴുവന്‍ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനിടയില്‍ തന്നെ ആരാധകവൃന്ദത്തെ കണ്ണീരിലാഴ്ത്തി ആ സംഗീത മാന്ത്രികന്‍ 2009 ജൂണ്‍ 25നു ലോകത്തോട്‌ വിടപറഞ്ഞു.

Scroll To Top