Thursday February 23, 2017
Latest Updates

സംഗീതവിരുന്നില്‍ മതിമറന്നാടി ഡബ്ലിനില്‍ പുതുവര്‍ഷത്തെ വരവേറ്റത് ആയിരങ്ങള്‍

സംഗീതവിരുന്നില്‍ മതിമറന്നാടി ഡബ്ലിനില്‍ പുതുവര്‍ഷത്തെ വരവേറ്റത് ആയിരങ്ങള്‍

ഡബ്ലിന്‍ :പുതുവര്‍ഷം പിറന്നു മണിക്കൂറുകള്‍ ഒട്ടനവധി കഴിഞ്ഞു. പക്ഷേ, കഴിഞ്ഞ രാവിലെ ആഘോഷങ്ങളും കലാപരിപാടികളും ഡബ്ലിന്റെ മനസില്‍ ഇപ്പോഴും അലയടിക്കുകയാവും. മാഡ്‌നസ് ബാന്‍ഡ് അവതരിപ്പിച്ച പരിപാടികളുള്‍പ്പെടെ നൂറുകണക്കിന് കലാകാരന്‍മാര്‍ അവതരിപ്പിച്ച എല്ലാ പരിപാടികളും ഡബ്ലിന്‍ തെരുവുകളെ ഉത്സവലഹരിയിലെത്തിച്ചിരുന്നു.dublin-NYE

1980കളിലെ നിറസാന്നിദ്ധ്യവും ആസ്വാദകരുടെ ആവേശവുമായിരുന്ന ബാന്‍ഡ് ഇത്തവണയും മികച്ച പ്രകടനം തന്നെയാണ് ഡബ്ലിനില്‍ കാഴ്ച്ചവച്ചത്. പതിനായിരത്തില്‍പ്പരം കാണികളാണ് ഇവരുടെ സംഗീതവിരുന്നില്‍ മതിമറന്നാടിയത്.
എംടിവി പ്രസന്ററായ ലോറ വൈറ്റ്‌മോറും സ്‌റ്റേജില്‍ എത്തിച്ചേര്‍ന്നിരുന്നു. അവിസിയുടെ വെയ്ക് മി അപ് എന്ന ഗാനത്തിന്റെ ഐറിഷ് പതിപ്പുമായി സിയോ ലിന്നും കാണികളുടെ ആകര്‍ഷണം നേടിയെടുത്തു. മിസ്റ്ററി മാനും ഷിസ് സോ ഫൈനുമായി സ്‌ട്രൈപ്‌സും കാണികളുടെ മനം കവരുന്നുണ്ടായിരുന്നു.
സംഗീതത്തിന്റെ അകമ്പടിയോടുകൂടി തന്നെയാണ് പ്രധാന അഥിതികള്‍ വരവേല്‍ക്കപ്പെട്ടത്. കാണികള്‍ക്കു മുന്നിലും പിന്നീട് സംഗീതത്തിന്റെ മാസ്മരിക ലോകം തീര്‍ക്കുകയായിരുന്നു പല ട്രൂപ്പുകളും.
നൂറുകണക്കിന് സ്ട്രീറ്റ് പെര്‍ഫോമേര്‍സ് ഇതിനു മുന്നേ തന്നെ ഡബ്ലിന്‍ തെരുവുകളെ പുതുവര്‍ഷത്തെ ആഘോഷവരവേല്‍പ്പിനായി ഒരുക്കിയിരുന്നു. പാട്ടുകാരും ഡാന്‍സര്‍മാരും എല്ലാവരും തെരുവിന്റെ ഹൃദയമിടിപ്പിന്റെ താളത്തെപ്പോലും തങ്ങളുടെ കലകളില്‍ ബന്ധിപ്പിച്ചു നിര്‍ത്തി. 2013ന്‍ഡറെ അവസാന നിമിഷങ്ങള്‍ ഡബ്ലിന്‍ തെരുവ് മതിമറന്നാടിയത് അവരുടെ സംഗീത നൃത്ത ചുവടുകളിലായിരുന്നു.
ലിമറിക്കിലെ തെരുവുകളിലും മറ്റു കൗണ്ടികളുടെ വിവിധ പ്രദേശങ്ങളിലും ആഘോഷങ്ങളും ഉത്സവങ്ങളും സംഗീതമേളങ്ങളും അരങ്ങു തകര്‍ക്കുന്നുണ്ടായിരുന്നു.
കുടുംബസമേതം ആഘോഷരാവ് ആസ്വദിക്കാനായെത്തിയവരായിരുന്നു. ഗ്രാഫ്റ്റണ്‍ തെരുവില്‍ ഒത്തുകൂടിയത്. ബാന്‍ഡ് മ്യൂസിക്കിന്റെ ആരവവും ബാക്ഗ്രൗണ്ടില്‍ തെളിഞ്ഞു കേള്‍ക്കാമായിരുന്നു.
എല്ലാ വിധത്തിലും കാലാവസ്ഥ ആഘോഷങ്ങള്‍ക്കിണങ്ങിയത് തന്നെയായിരുന്നു. ഡിസംബറിന്റെ തണുപ്പിലും ആരും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതില്‍ നിന്നും അകന്നു നിന്നുമില്ല.
ഏതായാലും മരംകോച്ചുന്ന തണുപ്പിലും പലരും നൃത്തച്ചുവടുകളോടെ ചൂടായാണ് തിരികെ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഗീതവും നൃത്തവും കാണികള്‍ക്ക് ഹരമായി മാറുകയായിരുന്നു.
6000ത്തില്‍പ്പരം ആളുകളാണ് പരിപാടികളുടെ കാഴ്ച്ചക്കാരായി ഇവിടങ്ങളിലേക്ക് എത്തിയത്.
സിറ്റിയിലെ പല ഭാഗങ്ങളിലും പരിപാടിയോടനുബന്ധിച്ച് വാഹന ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു.
ലോകത്താകമാനം പുതുവര്‍ഷത്തെ ആഘോഷത്തോടെയാണ് വരവേറ്റത്ത്. ആസ്‌ട്രേലിയയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സിഡ്‌നിയില്‍ ലക്ഷക്കണക്കിനാളുകളാണ് ഒത്തുചേര്‍ന്നത്. വര്‍ണ്ണാഭമായ നിറക്കാഴ്ച്ചകളോടെ തന്നെയാണ് പലയിടങ്ങളിലും 2014 വരവേല്‍ക്കപ്പെട്ടത്.
റെക്കോര്‍ഡുകള്‍ഡ ഭേദിച്ചുകൊണ്ടുള്ള കരിമരുന്നു പ്രയോഗവുമായി ദുബായ് വീണ്ടും ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. പല രാജ്യങ്ങളും 2013ന് നല്‍കിയ യാത്രയയപ്പും 2014ന് നല്‍കിയ വരവേല്‍പ്പും ഇത്തരത്തില്‍ നിറക്കാഴ്ച്ചകളോടെയായിരുന്നു.

Scroll To Top