Monday February 27, 2017
Latest Updates

ഷെഫുമാരെ സ്‌കില്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി,ഇനി ഓസ്‌ട്രേലിയയില്‍ കുടിയേറാന്‍ സുവര്‍ണാവസരം

ഷെഫുമാരെ സ്‌കില്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി,ഇനി ഓസ്‌ട്രേലിയയില്‍ കുടിയേറാന്‍ സുവര്‍ണാവസരം

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. ഷെഫ് ജോലിയില്‍ പരിചയസമ്പന്നരായവരെയും കെട്ടിട നിര്‍മ്മാണ ജോലിക്കാരെയും ടൈല്‍ പണിക്കാരെയും ഓസ്‌ട്രേലിയ വിളിക്കുന്നു. ഈ മൂന്ന് ജോലികളും ഓസ്‌ട്രേലിയ സ്‌കില്‍ഡ് ജോലികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ ജോലികള്‍ സ്‌കില്‍ഡ് ജോലികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ മേല്‍പ്പറഞ്ഞ ജോലികളില്‍ വൈദഗ്ദ്യമുള്ളവര്‍ക്ക് സ്‌പോണ്‍സറുടെ സഹായമില്ലാതെ തന്നെ ഇനി ഓസ്‌ട്രേലിയയിലേക്ക് കുടിയേറാം. 

ഈ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പെര്‍മനന്റ് വിസയും ലഭിക്കും. പുതിയതായി സ്‌കില്‍ഡ് ജോലികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ തൊഴില്‍ മേഖലകളില്‍ ഓസ്‌ട്രേലിയയില്‍ ആളെ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് ഓസ്‌ട്രേലിയന്‍ ട്രേഡ് മന്ത്രി റോബ് പറഞ്ഞു. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയില്‍ കുടിയേറാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ഇത് ഒരു സുവര്‍ണാവസരമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഏതൊക്കെ തൊഴില്‍ മേഖലകളിലാണ് സ്‌കില്‍ഡ് ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നതെന്ന് ഓസ്‌ട്രേലിയന്‍ വര്‍ക്ക് ഫോഴ്‌സ് ആന്‍ഡ് പ്രൊഡക്റ്റിവിറ്റി ഏജന്‍സി ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോ പുതിയ തൊഴില്‍ മേഖലകള്‍ സ്‌കില്‍ഡ് ജോലികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ഇമിഗ്രേഷന്‍ അസിസ്റ്റന്റ് മന്ത്രി മൈക്കേല പറഞ്ഞു. നിലവില്‍ 188 ജോലികളാണ് ഓസ്‌ട്രേലിയ സ്‌കില്‍ഡ് ജോലികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Scroll To Top