Monday October 15, 2018
Latest Updates

ഷുഗര്‍ ഉത്പന്നങ്ങള്‍ക്ക് വര്‍ധിച്ച നിരക്കില്‍ ടാക്‌സ് ഏര്‍പ്പെടുത്തി അയര്‍ലണ്ട്,ഏപ്രില്‍ മുതല്‍ വില കൂടും 

ഷുഗര്‍ ഉത്പന്നങ്ങള്‍ക്ക് വര്‍ധിച്ച നിരക്കില്‍ ടാക്‌സ് ഏര്‍പ്പെടുത്തി അയര്‍ലണ്ട്,ഏപ്രില്‍ മുതല്‍ വില കൂടും 

ഡബ്ലിന്‍:സോഫ്റ്റ് ഡ്രിങ്ക്‌സിനും ഷുഗര്‍ ഉത്പന്നങ്ങള്‍ക്കും ഏപ്രില്‍ 6 മുതല്‍ വിലവര്‍ദ്ധിക്കും. ഏപ്രില്‍ 6 മുതല്‍ അയര്‍ലണ്ടില്‍ ഷുഗര്‍ ടാക്‌സ് പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണോ വ്യക്തമാക്കിയതോടെയാണ് ഷുഗര്‍ ഉത്പ്പന്നങ്ങള്‍ക്ക് വില കൂടുമെന്ന് ഉറപ്പായത്.സമാനമായ നിയമം യുകെ യില്‍ നടപ്പാക്കാനിരിക്കുന്ന അതെ ദിവസം തന്നെയാണ് അയര്‍ലണ്ടിലെ പുതിയ ടാക്‌സ് നിയമവും നിലവില്‍ വരുക. സോഫ്റ്റ് ഡ്രിങ്ക്‌സിന് ടാക്സ്സ് ഏര്‍പ്പെടുത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആണ് ഷുഗര്‍ ഉല്പന്നങ്ങള്‍ക്കും ടാക്‌സ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം.

100 മിലിലിറ്ററില്‍ എട്ട് ഗ്രാം ഷുഗര്‍ വരെ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ക്കു 30 ശതമാനമാണ് ടാക്‌സ്. ഷുഗറിന്റെ അളവ് അഞ്ചു മുതല്‍ എട്ട് വരെയാണെകില്‍ 20 ശതമാനവും.അഞ്ചു ശതമാനത്തില്‍ താഴെ ഷുഗര്‍ അടങ്ങിയിട്ടുള്ള ഉത്പന്നങ്ങളെ ടാക്‌സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വര്‍ധിച്ച നിരക്കിലുള്ള ടാക്‌സ് ഏര്‍പ്പെടുത്തിയതോടെ അയര്‍ലണ്ടില്‍ ഷുഗര്‍ ഉത്പന്നങ്ങളുടെ ഉപയോഗം കുറയുമെന്നാണ് പ്രതീക്ഷ. അതിനാല്‍ത്തന്നെ ഷുഗര്‍ ടാക്‌സിനെ സ്വാഗതം ചെയ്യുന്നതായി ‘ഐറിഷ് ഹാര്‍ട്ട് ഫൌണ്ടേഷന്‍’ അറിയിച്ചു.

Scroll To Top