Saturday May 27, 2017
Latest Updates

ഷാനന്‍ എയര്‍പോര്‍ട്ടിന് മികച്ച എയര്‍പോര്‍ട്ടിനുള്ള പുരസ്‌ക്കാരം

ഷാനന്‍ എയര്‍പോര്‍ട്ടിന് മികച്ച എയര്‍പോര്‍ട്ടിനുള്ള പുരസ്‌ക്കാരം

ഡബ്ലിന്‍: ഷാനന്‍ എയര്‍പോര്‍ട്ടിന് മികച്ച എയര്‍പോര്‍ട്ടിനുള്ള പുരസ്‌ക്കാരം. യൂറോപ്യന്‍ എയര്‍ലൈന്‍സ് അസോസിയേഷന്റെ 2014/15 വര്‍ഷത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌ക്കാരമാണ് ഷാനണ് ലഭിച്ചത്. ഇന്നലെ വൈകിട്ട് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ഇത് ആദ്യമായാണ് ഒരു ഐറിഷ് എയര്‍പോര്‍ട്ടിന് യൂറോപ്യന്‍ എയര്‍ലൈന്‍സ് അസോസിയേഷന്റെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌ക്കാരം ലഭിക്കുന്നത്. 2002 മുതല്‍ ഈ പുരസ്‌ക്കാരം നല്‍കി വരുന്നു. ചിക്കാഗോയില്‍ നടന്ന വേള്‍ഡ് റൂട്ട്‌സ് പുരസ്‌ക്കാരത്തിലും ഷാനന്‍ ആദരിക്കപ്പെട്ടിരുന്നു. 

ഷാനന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് പുരസ്‌ക്കാരം നല്‍കിയതെന്ന് പുരസ്‌ക്കാര കമ്മറ്റി പ്രതികരിച്ചു. ഷാനന്‍ സ്വതന്ത്രമായി പ്രവര്‍ത്തനം തുടങ്ങിയ ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് നികത്താനും സേവനം ഏറെ മെച്ചപ്പെടുത്താനും സാധിച്ചതായി പുരസ്‌ക്കാര സമിതി വിലയിരുത്തി. യൂറോപ്പില്‍ ഇനിയും മുന്നോട്ട് കുതിക്കാന്‍ സാധിക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് ഷാനന്‍ വിമാനത്താവളമെന്നും യൂറോപ്യന്‍ എയര്‍ലൈന്‍സ് അസോസിയേഷന്‍ വിലയിരുത്തി. 

ഇനിയും ഷാനന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും പുരസ്‌ക്കാരം ലഭിച്ചത് വലിയ നേട്ടമായി കരുതുന്നുവെന്നും ഷാനന്‍ ഗ്രൂപ്പ് സിഇഒ നീല്‍ പാക്കേ പറഞ്ഞു. 

Scroll To Top