Friday January 20, 2017
Latest Updates

ഷങ്കറിന്റെ എന്തിരന് മുന്നെ രജനീകാന്ത് മുരുഗദോസ് ചിത്രത്തില്‍ എത്തും ?

ഷങ്കറിന്റെ എന്തിരന് മുന്നെ രജനീകാന്ത് മുരുഗദോസ് ചിത്രത്തില്‍ എത്തും ?
ലിങ്കയ്ക്ക് ശേഷം രജനീകാന്ത് വിശ്രമത്തിലാണ്. ലിങ്കയുടെ പരാജയവും തുടര്‍ന്നുണ്ടായ ആരോപണങ്ങളും രജനീകാന്തിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ലിങ്കയ്ക്ക് ശേഷം വേറൊരു സിനിമയിലും രജനി ഇതുവരെ അഭിനയിച്ചിട്ടില്ല. ഷങ്കര്‍ ചിത്രമായ എന്തിരന്‍ 2 ആണ് രജനീകാന്ത് അടുത്തതായി കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് മുന്‍പ് ഏ.ആര്‍. മുരുഗദോസിന്റെ ചിത്രത്തില്‍ രജനീകാന്ത് അഭിനയിച്ചേക്കുമെന്ന് സൂചനകള്‍ ലഭിക്കുന്നുണ്ട്. ജൂണിലോ ജുലൈയിലോ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ലിങ്കയു കൊച്ചടയാനും ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഏ.ആര്‍. മുരുഗദോസിലൂടെ ഒരു വിജയമാണ് സ്‌റ്റൈല്‍ മന്നന്‍ ആഗ്രഹിക്കുന്നത്. അതിനായി അതിമാനുഷിക കഥാപാത്രമായ എന്തിരനെ ഒരല്‍പ്പം മുന്നോട്ടു തള്ളിവെച്ചെന്നാണ് ഇന്‍ഡസ്ട്രിയില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍.
സോനാക്ഷി സിന്‍ഹയെ നായികയാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന അകീര എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മുരുഗദോസ് ഇപ്പോള്‍. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തീര്‍ത്ത ശേഷം മാത്രമെ രജനീ ചിത്രം ആരംഭിക്കുകയുള്ളു. ഐയുടെ വിജയത്തിന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്യുന്ന എന്തിരന്‍ 2 ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. രജനീകാന്ത് മുരുഗദോസ് ചിത്രത്തില്‍ ആദ്യം അഭിനയിച്ചാല്‍ ഷങ്കറിന്റെ ബിഗ് ബജറ്റ് ചിത്രം വൈകിയേക്കും.
Scroll To Top