Tuesday February 21, 2017
Latest Updates

ഷക്കീരയുടെ ലോകകപ്പ് ഗാനം പുറത്തിറങ്ങി

ഷക്കീരയുടെ ലോകകപ്പ് ഗാനം പുറത്തിറങ്ങി

ലോകകപ്പ് ഫുട്‌ബോളിന് ആവേശം പകരാന്‍ കൊളംബിയന്‍ പോപ്പ് ഗായിക ഷക്കീരയുടെ ഗാനം പുറത്തിറങ്ങി. 2010 ലോകകപ്പില്‍ ഷക്കീരയുടെ വക്കാവക്ക ഗാനം ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ മനകവരുകയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തിരുന്നു. സൂപ്പര്‍ താരം മെസി, നെയിമര്‍, ഷക്കീറയുടെ കാമുകന്‍ കൂടിയായ ജെറാസ് പീക്വെ തുടങ്ങിയവര്‍ ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ട്.

ലാലാലാ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ അപ്ലോഡ് ചെയ്ത മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് സംഗീത പ്രേമികളാണ് വീഡിയോ കണ്ടത്. ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നെങ്കിലും  വീഡിയോ പതിപ്പ് ഇപ്പോഴാണ് പുറത്തിറങ്ങുന്നത്. ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം നിറഞ്ഞ രംഗങ്ങളും, ബ്രസീലിന്റെ പരമ്പരാഗത സാംബ താളവും ഒത്തുചേര്‍ന്നതാന് ഗാനം.

Scroll To Top