Tuesday February 21, 2017
Latest Updates

ശ്രീ ശ്രീ രവിശങ്കര്‍ക്കെതിരെ ഐ എസ് ഭീകരുടെ വധഭീഷണി 

ശ്രീ ശ്രീ രവിശങ്കര്‍ക്കെതിരെ ഐ എസ് ഭീകരുടെ വധഭീഷണി 

ബാംഗ്‌ളൂര്‍ : ആര്‍ട്ട് ഒഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ഐഎസ് ഭീകരരുടെ വധ ഭീഷണി. മലേഷ്യയില്‍ യോഗാ പരിപാടി അവതരിപ്പിക്കുന്നതിനെതിരെയാണ് ഭീഷണി വന്നത്.

മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ യോഗ നടത്തിയാല്‍ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു.

കൊറിയറിലാണ് ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി സന്ദേശമെത്തിയത്. മലേഷ്യയിലുള്ള രവിശങ്കറിന് മൂന്നു ദിവസം മുമ്പാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം അയച്ചത് ഐഎസ് തന്നെയാണെന്ന് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തേ ഇറാക്കില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ യസീദി വിഭാഗക്കാരെ കൂട്ടക്കൊല ചെയ്തപ്പോള്‍ അവിടെ ദുരിതാശ്വാസത്തിനു രവിശങ്കര്‍ പോയതും ഭീകരര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

Scroll To Top