Monday February 27, 2017
Latest Updates

ശ്രിന്ദ ആഷാബ് നായികയാകുന്നു

ശ്രിന്ദ ആഷാബ് നായികയാകുന്നു

അന്നയും റസൂലും, തട്ടത്തിന്‍ മറയത്ത്, 1983 തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത ശ്രിന്ദ ആഷാബ് നായികയാകുന്നു. ജവാന്‍ ഒഫ് വെള്ളിമല എന്ന സിനിമയ്ക്കു ശേഷം അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ഹോംലി മീല്‍സ് എന്ന സിനിമയിലൂടെയാണ് ശ്രിന്ദ നായികാവേഷം ചെയ്യുന്നത്. ചിത്രത്തില്‍ നന്ദിത എന്ന കഥാപാത്രത്തെയാണ് ശ്രിന്ദ അവതരിപ്പിക്കുന്നത്.

പുതുമുഖം വിപിണ്‍ അറ്റ്‌ലിയാണ് ഹോംലി മീല്‍സില്‍ നായകനാകുന്നത്. കഥയും തിരക്കഥയും വിപിന്‍ തന്നെയാണ് എഴുതുന്നത്. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മനോജ് കെ ജയന്‍, കൈലാഷ്, നെടുമുടി, സുനില്‍ സുഖദ, മോളി കണ്ണമ്മാലി എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Scroll To Top