Friday April 28, 2017
Latest Updates

ശുചിത്വം പിആര്‍ വര്‍ക്കല്ല പബ്ലിക്ക് വര്‍ക്കാണെന്ന് കമല്‍ഹാസന്‍

ശുചിത്വം പിആര്‍ വര്‍ക്കല്ല പബ്ലിക്ക് വര്‍ക്കാണെന്ന് കമല്‍ഹാസന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ലീന്‍ ഇന്ത്യ ചലഞ്ച് നടന്‍ കമല്‍ഹാസാന്‍ ഏറ്റെടുത്തു. മോഡിയുടെ വെല്ലുവിളി വിനായ പൂര്വം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച കമല്‍ ഹാസന്‍ ക്ലീനിംഗ് പിആര്‍ വര്‍ക്കല്ല പബ്ലിക് വര്‍ക്കാണെന്ന് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി. താനും ആരാധകരും വര്‍ഷങ്ങളായി ഇക്കാര്യം ചെയ്യുന്നതാണെന്നും കമല്‍ പറഞ്ഞു.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കമല്‍ഹാസന്‍ മോഡിക്ക് മറുപടി നല്‍കിയത്. തന്റെ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വര്‍ഷാവര്‍ഷം വിപുലമായ ശുചിത്വ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ 9 ന് പകരം 90 ലക്ഷം ആളുകളെ വെല്ലുവിളിക്കുന്നതായും കമല്‍ഹാസന്‍ പറഞ്ഞു.

ശുചിത്വ ഭാരതം ലക്ഷ്യമിട്ട് കേന്ദ്രം തുടങ്ങിയ സ്വഛ്ച ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ക്ലീന്‍ ഇന്ത്യ ചലഞ്ചിന് തുടക്കം കുറിച്ചത്. നടന്‍ കമല്‍ഹാസന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുള്‍പ്പെടെ 9 പേരെയാണ് പ്രധാനമന്ത്രി വെല്ലുവിളിച്ചത്. പൊതുസ്ഥലം വൃത്തിയാക്കി അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നായിരുന്നു വെല്ലുവിളി. സച്ചിനും ശശി തരൂരും വെല്ലുവിളി ഏറ്റെടുത്തിരുന്നു.

Scroll To Top