Wednesday January 18, 2017
Latest Updates

ശരീരഭാരം കുറയ്‌ക്കേണ്ടവര്‍ക്ക് പിന്തുണയുമായി വരേദ്കര്‍ 

ശരീരഭാരം കുറയ്‌ക്കേണ്ടവര്‍ക്ക് പിന്തുണയുമായി വരേദ്കര്‍ 

ഡബ്ലിന്‍: ആര്‍.ടി.ഇയുടെ ആരോഗ്യ പരിപാടിയില്‍ അതിഥിയായി ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍. ആര്‍.ടി.ഇയുടെ ഓപ്പറേഷന്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന പരിപാടിയിലാണ് വരെദ്കര്‍ അതിഥിയായി പങ്കെടുത്തത്. ശരീര ഭാരം കുറയ്ക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്കായുള്ള പ്രത്യേക പരിപാടിയാണ് ഓപ്പറേഷന്‍ ട്രാന്‍സ്ഫര്‍മേഷന്‍. താന്‍ വളരെയേറെ ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഓപ്പറേഷന്‍ ട്രാന്‍സ്ഫര്‍മേഷനെന്ന് മന്ത്രി പറഞ്ഞു. 

ആരോഗ്യകരമായ രീതിയില്‍ ജീവിത ശൈലി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാണ് ഈ പരിപാടിയെന്നും മന്ത്രി പറഞ്ഞു. അറിയപ്പെടുന്നവര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സാധാരണക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ നല്ലവശം പ്രചരിപ്പിക്കുന്നതിനായി ഓപ്പറേഷന്‍ ട്രാന്‍സ്ഫര്‍മേഷനില്‍ പങ്കെടുക്കാന്‍ ആരോഗ്യമന്ത്രി ആഗ്രഹിച്ചിരുന്നതായി അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. അടുത്ത ബുധനാഴ്ച മുതല്‍ ഓപ്പറേഷന്‍ ട്രാന്‍സ്ഫര്‍മേഷന്റെ പുതിയ സീരീസ് സംപ്രേക്ഷണം തുടങ്ങും.

Scroll To Top