Monday July 24, 2017
Latest Updates

ശരീരം തളര്‍ന്ന എട്ടുമാസം പ്രായമുള്ള കുട്ടിയെ മരണത്തിന് വിടണമെന്ന് എച്ച്എസ്ഇ; അനുവദിക്കില്ലെന്ന് കുട്ടിയുടെ അമ്മ

ശരീരം തളര്‍ന്ന എട്ടുമാസം പ്രായമുള്ള കുട്ടിയെ മരണത്തിന് വിടണമെന്ന് എച്ച്എസ്ഇ; അനുവദിക്കില്ലെന്ന് കുട്ടിയുടെ അമ്മ

ഡബ്ലിന്‍: ശരീരം തളര്‍ന്ന എട്ടു മാസം പ്രായമുള്ള കുട്ടിയെ മരണത്തിനു വിടാന്‍ എച്ച്എസ്ഇ അധികൃതരുടെ നീക്കം. ഇതിന് അനുമതി തേടി എച്ച്എസ്ഇ കോടതിയെ സമീപിച്ചു. ഇപ്പോള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കുട്ടി ജീവന്‍ നിലനിര്‍ത്തുന്നത്. ഈ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കണമെന്നാണ് എച്ച്എസ്ഇ അധികൃതരുടെ ആവശ്യം. എന്നാല്‍ കുട്ടിയെ കൊല്ലാന്‍ അനുവദിക്കില്ലെന്നും തന്റെ മകള്‍ ദൈവത്തിന്റെ ദാനമാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. 

കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. മൈറ്റോകൊണ്ട്രിയയിലെ ജനിതക തരാറു മൂലമാണ് കുട്ടി ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള അവസ്ഥയിലായത്. ഈ രോഗാവസ്ഥയ്ക്ക് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്നുമാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. 

എച്ച്എസ്ഇയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റി വച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ദന്‍മാരുടെ ഒരു ടീമിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു. കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഈ വിദഗ്ദ സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കോടതിയുടെ തുടര്‍ നടപടി.

Scroll To Top