Sunday October 22, 2017
Latest Updates

ശരവണന്‍ സ്വര്‍ണ്ണമണിയ്ക്ക്  ഐറിഷ് മലയാളികളുടെ ബാഷ്പാഞ്ജലി,സംസ്‌കാരം കേരളത്തിലെ ബന്ധുക്കള്‍ എത്തിയ ശേഷം ഡബ്ലിനില്‍

ശരവണന്‍ സ്വര്‍ണ്ണമണിയ്ക്ക്  ഐറിഷ് മലയാളികളുടെ ബാഷ്പാഞ്ജലി,സംസ്‌കാരം കേരളത്തിലെ ബന്ധുക്കള്‍ എത്തിയ ശേഷം ഡബ്ലിനില്‍

ഡബ്ലിന്‍: തിങ്കളാഴ്ച വൈകിട്ട് ഡബ്ലിനില്‍ നിര്യാതനായ ലൂക്കന്‍ ഫോക്‌സ്‌ബോറോയിലെ താമസക്കാരനായ ശരവണന്‍ സ്വര്‍ണ്ണമണിയുടെ സംസ്‌കാരം വെള്ളിയാഴ്ചയോ,ശനിയാഴ്ചയോ ഡബ്ലിനില്‍ നടത്തപ്പെടും. ശരവണന്റെ കുടുംബാംഗങ്ങളും,അടുത്ത സുഹൃത്തുക്കളും ഒത്തുചേര്‍ന്ന യോഗത്തിലാണ് മൃതസംസ്‌കാരകര്‍മങ്ങള്‍ ഡബ്ലിനില്‍ തന്നെ നടത്തുവാന്‍ തീരുമാനിച്ചത്.

നാട്ടില്‍ നിന്നും ശരവണന്റെ സഹോദരങ്ങള്‍ എത്താനുള്ള താമസം കണക്കിലെടുത്താണ് സംസ്‌ക്കാര ചടങ്ങുകളുടെ കൃത്യമായ തീയതി നിശ്ചയിക്കാന്‍ കഴിയാത്തത് .അയര്‍ലണ്ടില്‍ എങ്ങും സുഹൃത് ബന്ധങ്ങളുള്ള ശരവണന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചിലവുകള്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം ഏറ്റെടുക്കാനും ഇന്ന് രാവിലെ ലുക്കനില്‍ ചേര്‍ന്ന അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മലയാളികളുടെ വിപുലമായ യോഗത്തില്‍ വെച്ച് തീരുമാനമായി,

ശരവണന്റെ ആകസ്മിക മരണത്തില്‍ കുടുംബത്തിനു സാന്ത്വനമേകാന്‍ എത്തിച്ചേര്‍ന്ന ഏവര്‍ക്കും യോഗം നന്ദി അര്‍പ്പിച്ചു ,ശരവണന്റെ സംസ്‌കര ചടങ്ങുകള്‍ക്കാവശ്യമായ തുക സമാഹരിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും യോഗത്തിനെത്തിയ സുഹൃത്തുക്കളെ ചുമതലപ്പെടുത്തി.

സഹായം എത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേക്കോ അല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ട് സഹായം എത്തിക്കാവുന്നതാണ്.
സംസ്‌കാര ചടങ്ങുകളുടെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അറിയിക്കുന്നതാണ്.സന്നദ്ധരായവര്‍ എത്തിക്കുന്ന സഹായങ്ങള്‍ ഒക്ടോബര്‍ -17 ചൊവ്വാഴ്ചയ്ക്ക് മുന്‍പായി എത്തിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

അക്കൗണ്ട് നമ്പര്‍

Account name-Muraleedharan Appukuttan
IBAN-IE72AIBK93251557982029
BIC-AIBKIE2D
ACCOUNT NO.-57982029
SORT CODE-932515

FOR MORE DETAILS CALL:

Thomas Sebastian-lucan-0879865040
Pradeep Chandran-0871390007
Jestine-bray-0872671587
Chilz kuryakose-blanch-0870622230
Jaya kumar-blackrock-0876353443
Vinod Oscar-0871320706

Scroll To Top