Thursday October 18, 2018
Latest Updates

ശമ്പള വ്യവസ്ഥയിലെ അപാകത ഐ. എന്‍.എം. ഒ സമരത്തിലേക്ക്, അയര്‍ലണ്ടിലെ മലയാളി നഴ്സുമാര്‍ ഇത്തവണയും മാറിനില്‍ക്കുമോ ?

ശമ്പള വ്യവസ്ഥയിലെ അപാകത ഐ. എന്‍.എം. ഒ സമരത്തിലേക്ക്, അയര്‍ലണ്ടിലെ മലയാളി നഴ്സുമാര്‍ ഇത്തവണയും മാറിനില്‍ക്കുമോ ?

ഡബ്ലിന്‍:: ആരോഗ്യ മേഖലയിലുള്ള ശമ്പള വര്‍ദ്ധനവിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സംഘടന ശക്തമായ സമരമുറകളുമായി രംഗത്തെത്തുമെന്നു മുന്നറിയിപ്പ് നല്‍കി ഐ എന്‍ എം ഓ. ‘ഞങ്ങള്‍ സഹികെട്ടു ഇനി പ്രത്യക്ഷ സമരമുറകുളമായി തെരുവിലിറങ്ങുകയെന്ന ഒറ്റ വഴിയേ മുന്പിലുള്ളൂ’

വിവാദമായ ടു ടയര്‍ ശമ്പള പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ ആരോഗ്യ രംഗത്തുള്ള നാല്പത്തിനായിരത്തിലധികം നഴ്‌സുമാര്‍ക്കും,പതിനായിരത്തോളം മറ്റു ജീവനക്കാര്‍ക്കും ശമ്പള വര്‍ധന ഉണ്ടാകുമെന്നാണ് ഗവണ്മെന്റ് പക്ഷം

എന്നാല്‍ ടു ടയര്‍ സമ്പ്രദായം നിര്‍ത്തലാകുന്നത് കൂടുതല്‍ പ്രയോജനം ചെയ്യുക തങ്ങളെക്കാളുപരി ടീച്ചര്‍മാര്‍ക്കു മാത്രവുമാണെന്നാണ് സംഘടനയുടെ മറുവാദം. നേരത്തെ സംഘടന ശമ്പള വര്‍ദ്ധനവിന് വേണ്ടി പബ്ലിക് സര്‍വീസ് പേ കമ്മീഷന് മുന്‍പില്‍ വച്ചിരുന്ന റിക്രൂട്‌മെന്റ്, പുനര്‍ വിന്യാസ നിര്‍ദേശങ്ങള്‍ തള്ളിയിരുന്നെങ്കിലും ശമ്പള പരിഷ്‌കരണത്തിനു ശുപാര്‍ശ ചെയ്തിരുന്നു .

അയര്‍ലണ്ടിലെ എല്ലാ ആശുപത്രികളിലും,നഴ്സിംഗ് ഹോമുകളിലും ഗണ്യമായ സാന്നിധ്യമുള്ള ഐഎന്‍എംഓ അംഗങ്ങളായ മലയാളികള്‍ അടക്കമുള്ള ഓവര്‍സീസ് നഴ്സുമാര്‍ സംഘടന നടത്തുന്ന സമരപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ശീലമാണ് കണ്ടു വരുന്നത്.എന്നാല്‍ ഇത്തവണ വിദേശ നഴ്‌സുമാരെയും സമരത്തില്‍ അണിനിരത്താനാണ് ഉദ്ദേശമെന്നും,സ്വമേധയാ അവരെല്ലാം സമരത്തില്‍ അണിചേരുമെന്നാണ് പ്രതീക്ഷയെന്നും ഐഎന്‍എംഓ വക്താവ് ‘ഐറിഷ് മലയാളി ന്യൂസിനോട് പറഞ്ഞു.

Scroll To Top