Wednesday September 26, 2018
Latest Updates

ശമ്പള പരിഷ്‌കരണനടപടികളോട് സഹകരിക്കേണ്ടെന്ന് ഐഎന്‍എംഒ തീരുമാനം: അയര്‍ലണ്ടിന്റെ ആരോഗ്യരംഗം വീണ്ടും കലുഷിതമാകുന്നു

ശമ്പള പരിഷ്‌കരണനടപടികളോട് സഹകരിക്കേണ്ടെന്ന് ഐഎന്‍എംഒ തീരുമാനം: അയര്‍ലണ്ടിന്റെ ആരോഗ്യരംഗം വീണ്ടും കലുഷിതമാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ആരോഗ്യമേഖലയോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ച് . പൊതു ശമ്പളപരിഷ്‌കരണത്തോട് പ്രതികരിക്കാതിരിക്കാന്‍ ഐറീഷ് നഴ്സസ് ആന്റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ)തീരുമാനിച്ചു.നഴ്സുമാരുടെയും അനുബന്ധ വിഭാഗത്തിന്റെയും റിക്രൂട്ട്മെന്റും മറ്റു നടപടികളും ഇഴഞ്ഞുനീങ്ങുന്നതാണ് പ്രശ്നം വഷളാക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ്
ശമ്പള പരിഷ്‌കരണത്തെ സ്വീകരിക്കുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്യാതെ നിഷേധാത്മക നിലപാട് സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം.

ഐഎന്‍എംഒയും എസ്ഐപിടിയും എച്എസ്ഇയുമായുള്ള ധാരണ പ്രകാരം 2017 ഡിസംബറിനകം 1208 നഴ്സുമാരെ റിക്രൂട്ട് ചെയ്യണമായിരുന്നു. എന്നാല്‍ ഇതിന്റെ 18% മാത്രം അതായത് 221 പേരെ മാത്രമാണ് ഏപ്രില്‍ വരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. ഇത് തികഞ്ഞ അനാസ്ഥയാണെന്നും അതില്‍ അതിയായ നിരാശയുണ്ടെന്നും ഐഎന്‍എംഒ അസി.ജനറല്‍സെക്രട്ടറി ഫില്‍ നി ഷിയേഗ്ധാ പറഞ്ഞു.

അതേസമയം,എച്ച് എസ് ഇ അവകാശപ്പെടുന്നത് 716 പേരെ(59%) റിക്രൂട്ട് ചെയ്തുവെന്നാണ്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നു അവര്‍ ചൂണ്ടിക്കാട്ടി. 495 നഴ്സിംഗ് വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തിയാണ് എച്എസ്ഇ ഈ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇത് സര്‍ക്കാര്‍ തീരുമാനത്തിനും കരാറിനും വിരുദ്ധമാണ്.സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന നിയമനമായി ഇതിനെ കണക്കാക്കാനാവില്ല.

എച്ച് എസ് ഇ സര്‍ക്കാരിന് നല്‍കിയ ഇടക്കാല റിപോര്‍ടിലെ കണക്കുകളനുസരിച്ച് ഡിസംബര്‍ 2016 വരെ 35835 ഫുള്‍ടൈം നഴ്സുമാരെ ജോലിക്കായി നിയോഗിച്ചു.ഇവരിലേറെയും പാര്‍ട് ടൈം ആയിരുന്നു.എന്നാല്‍ ഏപ്രിലോടെ ഇത് 36,551 ആയി ഉയര്‍ന്നു.നഴ്സിംഗ് വിദ്യാര്‍ഥികളുടെ എണ്ണം ഇരട്ടിയിലേറെയായി.405ല്‍ നിന്നും 900 ആയി. ഫുള്‍ടൈം ജീവനക്കാരുടെ പകുതി എന്ന നിലയിലാണ് ഇത് കണക്കാക്കുന്നത്.

അടുത്തിടെ നടന്ന പേ റിവിഷന്‍ ചര്‍ച്ചകളില്‍ നഴ്സിംഗ് മേഖലയെ കൂടുതല്‍ ആകര്‍ഷമാക്കുന്നതിന് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും മറ്റും ശമ്പളപരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഐഎന്‍എംഒ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ആരോഗ്യരംഗത്തെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒന്നും ഉറപ്പുനല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

ഒരു വര്‍ഷത്തെ റിക്രൂട്മെന്റുകളും അവരെ സംരക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും അവലോകനവും ചെയ്യുന്നതല്ലാതെ പുതിയ എഗ്രിമെന്റ് മറ്റൊന്നും പറയുന്നില്ല.അഡീഷണലായി എന്തെങ്കിലും ആനുകൂല്യം പ്രഖ്യാപിക്കുമെന്നതു സംബന്ധിച്ച സൂചന പോലും അതിലില്ല.

നഴ്സിംഗ് ആന്റ് മിഡ് വൈഫറി സേനയില്‍ വല്ലാത്ത നിരാശ നിറയുകയാണെന്നു ഐഎന്‍എംഒ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ഡേവ് ഹൂഗ്സ് പറഞ്ഞു.രോഗികളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് നഴ്സുമാരില്ലാതെ ആരോഗ്യമേഖലയുടെ താളം തെറ്റുന്ന സ്ഥിതിയാണ്.-അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഷണല്‍ ഇംപ്ലിമെന്റേഷന്‍ ഗ്രൂപ്പില്ലാതെ പ്രാദേശിക തലങ്ങളിലും മറ്റും റിക്രൂട്മെന്റുകളും ഉള്ള നഴ്സുമാരുടെ നിലനില്‍പ്പും ഭീഷണി നേരിടുകയാണ്.ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ നിലകൊള്ളാന്‍ സംഘടന നിര്‍ബന്ധിതമാകുകയാണെന്ന് സംഘടനയുടെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ കൂടിയായ നി ഷിയേഗ്ധാ പറഞ്ഞു

Scroll To Top