Saturday January 20, 2018
Latest Updates

ശമ്പളവര്‍ദ്ധനവല്ല ,ചെലവ് കുറയ്ക്കുകയാണ് വേണ്ടതെന്ന് കെന്നി

ശമ്പളവര്‍ദ്ധനവല്ല ,ചെലവ് കുറയ്ക്കുകയാണ് വേണ്ടതെന്ന് കെന്നി

ഡബ്ലിന്‍:ബ്രെക്സിറ്റ് അടക്കമുള്ള പ്രശ്നങ്ങളെ നേരിടാന്‍ അയര്‍ലണ്ടുകാര്‍ ജീവിതച്ചെലവ് കുറയ്ക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. ശമ്പള തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഷിന്‍ ഫെന്‍ നേതാവ് ജെറി ആഡംസ് ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കവേയാണ് കെന്നി ഇക്കാര്യം പറഞ്ഞത്. ഒരു രാജ്യമെന്ന നിലയില്‍ നാം എങ്ങനെ മുന്നോട്ടുപോകും എന്ന കാര്യമാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ നയങ്ങള്‍ കാരണമാണ് തൊഴിലാളികള്‍ക്ക് ശമ്പളക്കാര്യത്തില്‍ ദുരിതമനഭവിക്കേണ്ടി വന്നത് എന്ന്  ആഡംസ് വിമര്‍ശനമുയര്‍ത്തി. പൊതു-സ്വകാര്യ യൂണിയനുകളുമായി സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം കെന്നിയോട് ആവശ്യപ്പെട്ടു.

Scroll To Top