Sunday August 20, 2017
Latest Updates

ശമ്പളപരിഷ്‌കരണ കമ്മീഷന്‍ കരട് റിപ്പോര്‍ട്ട് പുറത്ത് :10 ശതമാനം വരെ ശമ്പള വര്‍ദ്ധനവ്

ശമ്പളപരിഷ്‌കരണ കമ്മീഷന്‍ കരട് റിപ്പോര്‍ട്ട് പുറത്ത് :10 ശതമാനം വരെ ശമ്പള വര്‍ദ്ധനവ്

ഡബ്ലിന്‍ :`അയര്‍ലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തില്‍ പത്തു ശതമാനം വരെ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് പുതിയ ശമ്പള കമ്മീഷന്റെ കരട് റിപ്പോര്‍ട്ട് പുറത്തിറക്കി.സര്‍ക്കാരിന് 1.1 മില്യണ്‍ യൂറോയുടെ അധിക ബാധ്യത അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് മാത്രം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

2018 ജനുവരി മുതല്‍ 2020 ഒക്ടോബര്‍ വരെയുള്ള കാലഘട്ടങ്ങളില്‍ പല തവണയായിയാണ് വര്‍ധിപ്പിച്ച ശമ്പളം നല്‍കി തുടങ്ങുക.2018 ജനുവരിയില്‍ ഒരു ശതമാനവും,ഒക്ടോബറില്‍ വീണ്ടും ഒരു ശതമാനവും വര്‍ധിപ്പിച്ചു നല്‍കും.

ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും അനുബന്ധ പ്രശ്നങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും അന്തിമഘട്ടത്തിലാണ്..സാമ്പത്തിക പ്രതിസന്ധിയുടെ കാലയളവില്‍ വരുത്തിയ കുറവുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള നിര്‍ദേശവും പുതിയ ശമ്പളക്കമ്മീഷന്‍ റിപോര്‍ടിലുണ്ട്.ഒരു പക്ഷേ പുതിയ പ്രധാനമന്ത്രി ലിയോ വരദ്കര്‍ കൈക്കൊള്ളുന്ന ആദ്യ തീരുമാനങ്ങള്‍ക്കൊപ്പം ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ഇടം നേടിയേക്കാം.

സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ വരുത്തിയ ഇളവുകള്‍ മൂലമുണ്ടായ വേതനത്തിലെ കുറവ് പരിഹരിക്കുന്നതിന് വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

പ്രതിവര്‍ഷം 65കെ യൂറോ വരെ സമ്പാദിക്കുന്നവര്‍ക്ക് ഉണ്ടായ വേതനക്കുറവ് 2021ഓടെയും മറ്റുള്ളവരുടേത് 2023ഓടെയും പരിഹരിക്കാമെന്നതാണ് അതിലൊന്ന്.ഈ ജീവനക്കാര്‍ ഇപ്പോള്‍ത്തന്നെ ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം ആവശ്യപ്പെടുന്നുണ്ട്. അതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ അവരില്‍ നിന്നും പെന്‍ഷന്‍ ലെവി ഈടാക്കിയത്.

2013 ന് മുമ്പ് ജോലിയ്ക്ക് കയറിയവര്‍ക്ക് ശരാശരി 7 ശതമാനവും,അതിന് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് 10 ശതമാനവും ശമ്പള വര്‍ധനവാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്,

ത്രിതല പേമെന്റ് സംവിധാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.ശമ്പള വര്‍ധനയുടെ ഒരു ശതമാനം അടുത്ത വര്‍ഷം നല്‍കുക. ബജറ്റിന്റെ ഉയര്‍ന്ന ബാധ്യത കണക്കിലെടുത്താണ് ഇത്.സാമ്പത്തിക ചെലവുകള്‍ 200മില്യണ്‍ യൂറോയില്‍ അധികരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.സ്ഥിരം ജീവനക്കാര്‍ക്ക് അവരുടെ പെന്‍ഷന്‍ വിഹിതം കൂട്ടാനുള്ള നിര്‍ദേശമുണ്ട്.720 മില്യണ്‍യൂറോയാണ് പെന്‍ഷന്‍ ലെവി ഇനത്തില്‍ അവര്‍നല്‍കുന്നത്.ഇത് ശരാശരി ശമ്പളത്തിന്റെ അഞ്ച് ശതമാനം വരും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം വിഹിതമായി ലെവിയുടെ ഭാഗമായ 550മില്യണ്‍ യൂറോ നീക്കിവെക്കേണ്ടതുണ്ട്.ഇത് സ്വകാര്യ-പൊതുമേഖലാ ജീവനക്കാരുടെ പെന്‍ഷനുകളില്‍ 12മുതല്‍ 18 ശതമാനം വരെ അന്തരമുണ്ടാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ത്രിതല പെന്‍ഷന്‍ സംവിധാനവും ആവിഷ്‌കരിച്ചുവരികയാണ്.ഉയര്‍ന്ന പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ ഉയര്‍ന്ന വിഹിതം നല്‍കണം.ഗാര്‍ഡ,ജയില്‍ ഓഫിസര്‍മാര്‍,ജഡ്ജിമാര്‍,പ്രതിരോധ സേനാംഗങ്ങള്‍ എന്നിവരാണ് ഈ ഗണത്തില്‍ വരിക.ഇവരില്‍ 40 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് പൂര്‍ണ തോതില്‍ പെന്‍ഷന്‍ ലഭിക്കും.അവര്‍ പൂര്‍ണ ലെവിയും നല്‍കണം.

2013നു മുമ്പ് സര്‍വീസില്‍ കയറിയവര്‍ നിസാരമായ തുക അടച്ചാല്‍ മതിയാകും.2013നു ശേഷം വന്നവരും കുറഞ്ഞതോതില്‍ ലെവി അടക്കണം. എന്നാല്‍ ഇക്കൂട്ടരെ പെന്‍ഷന്‍ ലെവിയില്‍ നിന്നൊഴിവാക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നു.ഏതായാലും പുതിയ സര്‍ക്കാരിന്റെ മുമ്പിലുള്ള വലിയൊരു പ്രശ്നമാണ് ജീവനക്കാരുടെ ശമ്പളവര്‍ധനയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍. അവയ്ക്ക് പരിഹാരം കാണാനായാല്‍ അത് ലിയോ സര്‍ക്കാരിന് വലിയ മതിപ്പുണ്ടാക്കും.

Scroll To Top