Friday January 19, 2018
Latest Updates

ശമ്പളത്തിന്റെ പകുതി നികുതിയായി നല്‍കേണ്ട സാഹചര്യം ഒഴിവാക്കും, അയര്‍ലണ്ടിന് ശുഭ പ്രതീക്ഷ നല്‍കി, ജനപ്രിയ പ്രഖ്യാപനങ്ങളുമായി വരദ്കര്‍ 

ശമ്പളത്തിന്റെ പകുതി നികുതിയായി നല്‍കേണ്ട സാഹചര്യം ഒഴിവാക്കും, അയര്‍ലണ്ടിന് ശുഭ പ്രതീക്ഷ നല്‍കി, ജനപ്രിയ പ്രഖ്യാപനങ്ങളുമായി വരദ്കര്‍ 

കാവന്‍ : അയര്‍ലണ്ടിലെ മധ്യവര്‍ഗ്ഗ സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത അരക്കിട്ടുറപ്പിക്കാനുള്ള ആശ്വാസവാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി ലിയോ വരദ്കര്‍.

മധ്യവര്‍ഗ്ഗക്കാരില്‍ നിന്നും ഉയര്‍ന്ന വരുമാന നികുതി സ്വീകരിക്കുന്നത് ന്യായമല്ലയെന്ന സര്‍ക്കാര്‍ നിലപാട് കാവനിലെ ഫിനഗേല്‍ ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ജീവനക്കാരുടെ ഓവര്‍ടൈം,ശമ്പള വര്‍ധന,ശമ്പള കുടിശിക എന്നിവയില്‍ നിന്നും ലഭിച്ചതിന്റെയുമൊക്കെ 50% നികുതിയായി സര്‍ക്കാര്‍ കൈയ്യടക്കുന്നത് ന്യായമല്ല, ഞങ്ങള്‍ അത് മാറ്റാന്‍ പോകുകയാണ്.’വരദ്കര്‍ പറഞ്ഞു.

കൂടിയ വരുമാനമുള്ള പത്ത് വരുമാനക്കാരിലൊരാള്‍ പോലും നികുതിയുടെ പരിധിയില്‍ വേണ്ടവിധം വരുന്നില്ല.സര്‍ക്കാര്‍ ഇപ്പോള്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങളെ സംരക്ഷിക്കാനായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആലോചിക്കുകയാണെന്ന് വരദ്കര്‍ പറഞ്ഞു.അതിനാലാണ് ബഡ്ജറ്റില്‍ സ്റ്റാന്‍ഡേര്‍ഡ് കട്ട് ഓഫ് പോയിന്റുകള്‍ കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയത്.ഒന്നിനു പുറകെ മറ്റൊന്നായി അത് വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുമെന്നും വരദ്കര്‍ പ്രഖ്യാപിച്ചു.

അയര്‍ലണ്ടിലെ തന്റെ വിശ്വസ്തരെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളുമായി ഫിനഗേലിന്റെ പ്രഥമ നാഷണല്‍ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ നിറഞ്ഞുനിന്നു.

‘റോബോട്ടുകള്‍, കൃത്രിമ ബുദ്ധി, ഡ്രൈവറില്ലാത്ത വാഹനങ്ങള്‍, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം, സ്മാര്‍ട്ട് ഗ്രിഡുകള്‍ എന്നിവ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നമ്മുടെ ലോകത്തെ മാറ്റും.’അയര്‍ലണ്ട് ഈ പുതിയ സാങ്കേതികവിദ്യകളെല്ലാം മുന്‍കൂര്‍ സ്വന്തമാക്കണമെന്നാണ് ആഗ്രഹിക്കുന്നത് അദ്ദേഹം പറഞ്ഞു.

അടുത്ത ദശകത്തില്‍ 100 ബില്ല്യണ്‍ യൂറോ എങ്ങനെ ചെലവഴിക്കും എന്ന് വിശദീകരിക്കുന്ന പുതിയ ദേശീയ വികസന പദ്ധതി പ്രധാനമന്ത്രി വിശദീകരിച്ചു.സമീകൃതമായ പ്രാദേശിക വികസനം, കാലാവസ്ഥാ പ്രവര്‍ത്തനം, ജീവിത നിലവാരം, വളരാനുള്ള ശേഷി ആര്‍ജിക്കല്‍ എന്നിവ ഉണ്ടാക്കുന്നതിലൂടെ യൂറോപ്പിലെ സാങ്കേതിക തലസ്ഥാനമായി ഡബ്ലിനെ മാറ്റും- അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര സഖ്യത്തിലെ അംഗങ്ങള്‍ക്കും പ്രത്യേകിച്ച് ജോണ്‍ ഹല്ലിഗനുള്‍പ്പെട്ട വിവാദ ഉത്തരകൊറിയന്‍ യാത്രയെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കാന്‍ വരദ്കര്‍ പ്രത്യേകം ശ്രദ്ധിച്ചു.പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ഫിനഗേയ്ലിന്റെ കരുത്ത്.അതിനാല്‍ സ്വതന്ത്രരടക്കമുള്ള പങ്കാളികളുമായി നല്ല ബന്ധം തുടരണം.’അവരുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നമുക്ക് മുമ്പ് കൈവരിച്ച നേട്ടങ്ങള്‍ വീണ്ടും നേടാനാവില്ല-വരദ്കര്‍ ഓര്‍മ്മിപ്പിച്ചു.

വരുമാന നികുതി കുറയ്ക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപുനഃസ്ഥാപനം, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ , മിനിമം വേതനം വര്‍ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞായിരുന്നു പ്രഭാഷണം.

ക്യാബിനറ്റംഗങ്ങടക്കമുള്ള 1500ഓളം ഫിനഗേല്‍ അംഗങ്ങളെ സാക്ഷിയാക്കിയായിരുന്നു കാവനിലെ സ്ലീവ് റസ്സല്‍ ഹോട്ടലില്‍ വരദ്കറുടെ പ്രസംഗം
വാര്‍ഷിക കോണ്‍ഫറന്‍സിനായി കാവനെ തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ നിന്നും വെറും നാല് മൈല്‍ അകലെ നില്‍ക്കുന്നതിലൂടെ ദ്വീപിലെ ആളുകളുടെയും ചരക്കുകളുടെയും സേവനത്തിന്റെയും സ്വതന്ത്രമായ നീക്കം സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്.പങ്ക് വെക്കല്‍ ഒരിക്കലും നഷ്ടമാകില്ല.അതിനാല്‍ ഈ ദ്വീപില്‍ നമുക്ക് അതിരുകള്‍ വേണ്ട, പാലങ്ങള്‍ നിര്‍മ്മിക്കാം- ഐക്യഅയര്‍ലണ്ടിനെ മനസ്സില്‍വെച്ചുകൊണ്ട് വരദ്കര്‍ പറഞ്ഞു.

ഞങ്ങളുടെ ചരിത്രത്തില്‍ അയര്‍ലണ്ടിലെ നാല് പ്രാവശ്യം യുകെയില്‍ നിന്ന് വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ചു. 1921 ല്‍ സ്വതന്ത്രയായി.1948ല്‍ റിപ്പബ്ലിക്ക് ആയി, 1979ല്‍ സ്റ്റെര്‍ലിംഗിനെ കൈവിട്ടു. 2001ല്‍ യൂറോയെ സ്വന്തമാക്കി.

‘കടുത്ത വിളികളും കടുത്ത തീരുമാനങ്ങളും ഉണ്ടാകാം, പക്ഷേ, ഒരു കാര്യം ഉറപ്പാണ്, അയര്‍ലണ്ട് എല്ലായ്പ്പോഴും സാധാരണയായി യൂറോപ്യന്‍ കുടുംബത്തിന്റെ ഹൃദയത്തില്‍ തന്നെ നിലകൊള്ളും,’ അദ്ദേഹം പറഞ്ഞു.

Scroll To Top