Sunday August 19, 2018
Latest Updates

വള്‍ച്ചര്‍ ഫണ്ടിന്റെ ഡബ്ലിനിലെവമ്പന്‍കെട്ടിടം പൊതുജനങ്ങള്‍ പിടിച്ചെടുത്തു, നാളെ വൈകും മുമ്പേമാറി കൊടുക്കണമെന്ന് ഹൈക്കോടതി

വള്‍ച്ചര്‍ ഫണ്ടിന്റെ ഡബ്ലിനിലെവമ്പന്‍കെട്ടിടം പൊതുജനങ്ങള്‍ പിടിച്ചെടുത്തു, നാളെ വൈകും മുമ്പേമാറി കൊടുക്കണമെന്ന് ഹൈക്കോടതി

ഡബ്ലിന്‍ :20 പേരോളം ചേര്‍ന്ന് അനധികൃതമായി കയ്യേറിയ ഒരുവള്‍ച്ചര്‍ ഫണ്ടിന്റെ ഉടമസ്ഥതയിലുള്ളഡബ്ലിനിലെ കെട്ടിടംഒഴിയാന്‍ ആവശ്യപ്പെട്ടു ഹൈക്കോടതിയുടെവിധി. കമ്പനിയുടെ ഡബ്ലിനിലെ 44 നോര്‍ത്ത് സര്‍ക്കുലര്‍ റോഡിലുള്ള ഭൂമിയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ആളുകള്‍ കൈയേറിയത്. മാര്‍ച്ച് 23 ന് മുന്‍പ് കെട്ടിടംഒഴിയണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ കയ്യേറ്റക്കാരായവര്‍ ആരും കോടതിവിധി കേള്‍ക്കാന്‍ എത്തിയിരുന്നില്ല.

2016 ല്‍ വാങ്ങിയ കെട്ടിടത്തില്‍ തീ പിടിച്ച് അപകടം ഉണ്ടായതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അടഞ്ഞു കിടക്കുകയായിരുന്നു. കുറച്ച് നാളുകള്‍ക്കു മുന്‍പാണ് ഏതാനും ആളുകള്‍ കെട്ടിടം കയ്യേറി താമസിക്കുന്നതായി കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടതു. ഒഴിഞ്ഞു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തവര്‍ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനും തയ്യാറായില്ലെന്ന് കമ്പനി പറയുന്നു.

കെട്ടിടത്തിലും പരിസരങ്ങളിലുമായി താമസിച്ചിരുന്ന രണ്ടു വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മില്‍ ഇതിനിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായും പറയപ്പെടുന്നു. അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ ചെന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. കോടതിവിധി കയ്യേറ്റക്കാരെ അറിയിക്കാന്‍ കെട്ടിടത്തില്‍ നോട്ടീസ് പതിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് കോടതി.

നൂറുകണക്കിന് കെട്ടിടങ്ങളാണ് വള്‍ച്ചര്‍ ഫണ്ടുകളുടെ ഉടമസ്ഥതയില്‍ ഡബ്ലിന്‍ നഗരത്തില്‍ ആള്‍താമസമില്ലാതെ കിടക്കുന്നത്.ഇവയില്‍ കൂടുതലും ബാങ്കുകള്‍ മോര്‍ട്ട് ഗേജ് കുടിശിക വരുത്തിയവരില്‍ നിന്നും പിടിച്ചെടുത്തതും,പിന്നീട് വായ്പ വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് കൈമാറിയതുമാണ്.

വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് പൊതു വിപണയില്‍ ഈ വീടുകള്‍ വില്‍ക്കാന്‍ ആവാത്തതിനാല്‍ കൂടിയ വാടക ഈടാക്കി ഇവയില്‍ പലതും വാടകയ്ക്ക് നല്കിയിട്ടുമുണ്ട്.

ഡബ്ലിനിലെ ഭവന പ്രതിസന്ധിക്ക് പ്രധാന കാരണക്കാരായ വള്‍ച്ചര്‍ ഫണ്ടുകള്‍ക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ പ്രതീകരണമായാണ് ഇത്തരം’അനധികൃത പിടിച്ചെടുക്കലിനെ’ വിശേഷിക്കപ്പെടുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top