Friday January 20, 2017
Latest Updates

വ്യാജ വിവാഹ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുങ്ങും; ദിലീപ് സൈബര്‍ സെല്ലില്‍ പരാതി നല്കി

വ്യാജ വിവാഹ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുങ്ങും; ദിലീപ് സൈബര്‍ സെല്ലില്‍ പരാതി നല്കി

നടന്‍ ദിലീപിന്റെയും കാവ്യ മാധവന്റെയും പേരില്‍ വ്യാജ വിവാഹ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുങ്ങും. വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ദിലീപ് സൈബര്‍ സെല്ലിന് പരാതി നല്കി. ദിലീപിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ടിലൂടെ ഇന്നലെയാണ്‌ വ്യാജവാര്‍ത്ത പ്രചരിച്ചത്. തുടര്‍ന്ന് ഈ വാര്‍ത്ത ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിച്ചു.

ഇതേതുടര്‍ന്നാണ് ദിലീപ് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. വാര്‍ത്തയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ദിലീപ് പ്രതികരിച്ചു. വിവാഹ വാര്‍ത്ത നിഷേധിച്ച് കാവ്യയുടെ കുടുംബാംഗങ്ങളും രംഗത്ത് വന്നിരുന്നു. കാവ്യയുടെ വിവാഹം തങ്ങളല്ലേ തീരുമാനിക്കേണ്ടതെന്നും സിനിമാലോകത്തുനിന്നുള്ള ഇത്തരം വാര്‍ത്തകള്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും കാവ്യയുടെ പിതാവ് ചോദിച്ചു.

ഭാര്യ മഞ്ജു വാര്യരുമായി ഒന്നര വര്‍ഷമായി അകന്നു കഴിയുന്നതായി ദിലീപ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കാവ്യയുമായുല്ല വ്യാജ വിവാഹ വാര്‍ത്ത പ്രചരിച്ചത്. രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ കാവ്യയും വിവാഹ മോചിതയാണ്.

Scroll To Top