Sunday July 22, 2018
Latest Updates

വ്യാജ വിവാഹം:അയര്‍ലണ്ടില്‍ നിന്നും നാട് കടത്തിയവര്‍ ഇരുനൂറായി,കൂടുതലും പാക്കിസ്ഥാനികള്‍ 

വ്യാജ വിവാഹം:അയര്‍ലണ്ടില്‍ നിന്നും നാട് കടത്തിയവര്‍ ഇരുനൂറായി,കൂടുതലും പാക്കിസ്ഥാനികള്‍ 

ഡബ്ലിന്‍:വ്യാജ വിവാഹം കഴിച്ച് രാജ്യത്തെ കബളിപ്പിച്ച് അയര്‍ലണ്ടില്‍ കഴിഞ്ഞിരുന്ന ഇരുനൂറോളം പേരെ ഈ വര്‍ഷം നാട് കടത്തിയതായി ഔദ്യോഗിക വിശിദീകരണം.അയര്‍ലണ്ടില്‍ ജീവിക്കാന്‍ വേണ്ടിയുള്ള അര്‍ഹത തേടി പ്രതിഫലം നല്‍കി യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വധുക്കളെ വിവാഹം കഴിച്ചതായുള്ള രേഖകള്‍ ഉണ്ടാക്കിയവരെയാണ്

പാക്കിസ്ഥാനികളാണ് നാടുകടത്തപെട്ടവരില്‍ കൂടുതലും.ആകെ 196 പേരെയാണ് ഇതിനകം നാടുകടത്തിയത്.ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ള ലിസ്റ്റില്‍ ഇന്ത്യാക്കാരെയാരെയും നാട് കടത്തിയിട്ടില്ല.ചെനീസ്,മലേഷ്യന്‍,മൗറീഷ്യസ്,ബഗ്‌ളാദേശ് രാജ്യങ്ങളില്‍ നിന്നായുള്ളവരാണ് ഇവരില്‍ ഉള്ളത്.

വ്യാജ വിവാഹക്കാരെ പിടി കൂടാനുള്ള ഓപ്പറേഷന്‍ വിന്റേജ്’ പദ്ധതി അനുസരിച്ച് ഗാര്‍ഡ ഇപ്പോഴും ഊര്‍ജിതമായ തിരച്ചില്‍ നടത്തി വരുകയാണ്.അയര്‍ലണ്ടില്‍ വിസിറ്റിന് വന്ന് മുങ്ങുന്നവരും,പഠന ശേഷം തിരികെ പോകാത്തവരും,നുഴഞ്ഞു കയറുന്നവരുമായവരെ കണ്ടു പിടിയ്ക്കാനുള്ള മറ്റൊരു ദൗത്യസംഘവും ഇതിനൊപ്പമുണ്ട്.

കഴിഞ്ഞ ദിവസവും ലീമെറിക്ക്,വാട്ടര്‍ഫോര്‍ഡ്,ഡബ്ലിന്‍ എന്നി കൗണ്ടികളില്‍ നിന്നായി 13 പേരെ അറസ്റ്റ് ചെയ്ത് ക്‌ളോവര്‍ ഹില്‍ ജയിലിലേയ്ക്ക് അയച്ചു.ഇവരില്‍ പത്തു പേരും പാക്കിസ്ഥാനികളാണ്.ഇതേ കുറ്റത്തിന് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന 11 പേരുടെ മറ്റൊരു സംഘവുമുണ്ട്.ഇവരില്‍ ചിലര്‍ അധികൃതരുടെ സഹായത്തോടെ തന്നെ അഭയാര്‍ത്ഥി സ്റ്റാറ്റസിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ളതിനാല്‍ വിചാരണ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവരെയും നാടുകടത്തുമെന്ന് ഗാര്‍ഡ വൃത്തങ്ങള്‍ അറിയിച്ചു.

Scroll To Top