Saturday May 26, 2018
Latest Updates

വ്യാജവിവാഹത്തിന് ശേഷം അയര്‍ലണ്ടില്‍ ഗാര്‍ഡായായ ബംഗ്‌ളാദേശ് കാരന്‍ പിടിയിലായി,പണി പോയ ഗാര്‍ഡയെ നാടുകടത്തിയേക്കും 

വ്യാജവിവാഹത്തിന് ശേഷം അയര്‍ലണ്ടില്‍ ഗാര്‍ഡായായ ബംഗ്‌ളാദേശ് കാരന്‍ പിടിയിലായി,പണി പോയ ഗാര്‍ഡയെ നാടുകടത്തിയേക്കും 

ഡബ്ലിന്‍: നിയമം തെറ്റിച്ച് അയര്‍ലണ്ടില്‍ തുടരാന്‍ അര്‍ഹത നേടിയ ശേഷം നിയമപാലകനാവാന്‍ തുനിഞ്ഞിറങ്ങിയ ബംഗ്‌ളാദേശുകാരന്‍ കുടുങ്ങി.അയര്‍ലണ്ടില്‍ അഭയാര്‍ത്ഥിയായി എത്തിയ ബംഗ്‌ളാദേശുകാരന്റെ അതിസാമര്‍ഥ്യമാണ് അയാള്‍ക്ക് വിനയായത്.

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബംഗ്‌ളാദേശുകാരന്‍ മറ്റൊരു കൂട്ടുകാരനൊപ്പം അഭയാര്‍ത്ഥിയായി അയര്‍ലണ്ടില്‍ എത്തിയത്. അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ഇവര്‍ അഭയാര്‍ത്ഥിയായി അപേക്ഷ നല്‍കുകയായിരുന്നു.അഭയാര്‍ത്ഥി അപേക്ഷ നിലവില്‍ നില്‍ക്കുമ്പോള്‍ അതിന്റെ തീരുമാനം പൂര്‍ത്തിയാവാതെ അയര്‍ലണ്ടില്‍ നിന്നും നാട് കടത്താനാവില്ലെന്ന കീഴ്വഴക്കത്തിന്റെ ആനുകൂല്യത്തോടെ അയര്‍ലണ്ടില്‍ തുടര്‍ന്ന ഇവര്‍ നാട്ടില്‍ നിന്നും പണം സംഘടിപ്പിച്ച് വ്യാജ വിവാഹം കഴിച്ച് തുടരുകയായിരുന്നു.

യൂറോപ്പിന് പുറത്തുനിന്നു വന്നവര്‍ യൂറോപ്യന്‍ പൗരന്മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ നിയമാനുസൃതമായി യൂറോപ്പില്‍ തുടരാമെന്ന നിയമം ഇവരുടെ കാര്യത്തില്‍ ബാധകമായതോടെ രണ്ടു പേര്‍ക്കും ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം ലഭിക്കുകയും ചെയ്തു.

ലിത്വാനിയക്കാരികളായ ലെസ്ബിയന്‍ ഇണകളുമായാണ് ഇവര്‍ വിവാഹം കഴിച്ചത്.ഒരാള്‍ക്ക് 15000 യൂറോയോളം ചെലവഴിച്ചാണ് വ്യാജവിവാഹം നടത്തിയത്.

ഇതിനിടെ കുടിയേറ്റക്കാര്‍ക്കായുള്ള ക്വോട്ടയില്‍ ഐറിഷ് ഗാര്‍ഡായില്‍ ചേരാന്‍ അപേക്ഷ നല്‍കിയ ഇയാള്‍ എല്ലാ ടെസ്റ്റുകളും പാസാവുകയും,ടിപ്പററിയിലെ ഗാര്‍ഡ കോളജില്‍ പരിശീലനത്തിന് ചേരുകയും ചെയ്തു.ഗാര്‍ഡ വെറ്റിങ് അടക്കമുള്ള എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ആറുമാസം ട്രെയിനിങ് കഴിഞ്ഞപ്പോഴാണ് വ്യാജ വിവാഹങ്ങളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ വലയില്‍ ഇയാള്‍ കുടുങ്ങിയത്.

മുമ്പ് യൂറോപ്യന്‍ വംശജരെ വിവാഹം കഴിച്ച് അയര്‍ലണ്ടില്‍ കഴിയുന്നവരെ തേടി ഗാര്‍ഡ നടത്തിപ്പോരുന്ന അന്വേഷണത്തിലാണ് ഇയാളുടെ പങ്കാളി വ്യാജമാണെന്ന് തെളിഞ്ഞത്.ഗാര്‍ഡ ഫോഴ്‌സില്‍ നിന്നും പുറത്താക്കിയ ഇയാളെ നാട് കടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

അയര്‍ലണ്ടില്‍ തുടരാനുള്ള തന്ത്രമായി , പണം നല്‍കി യൂറോപ്യന്‍ പൗരന്മാരെ വ്യാജമായി വിവാഹം കഴിക്കുന്നവരെ പിടികൂടാനുള്ള ദൗത്യം ഇപ്പോഴും തുടരുകയാണെന്ന് ഗാര്‍ഡയുടെ ഉന്നത അധികൃതര്‍ വെളിപ്പെടുത്തി.

പാക്കിസ്ഥാന്‍,ബംഗ്‌ളാദേശ്,ഇന്ത്യ,എന്നി രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ഒരു വിഭാഗം അഭയാര്‍ത്ഥികള്‍ ലാത്വിയാ,ലിത്വാനിയ,റൊമേനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായി ചേര്‍ന്നാണ് വ്യാജ വിവാഹങ്ങളില്‍ പലതും നടത്തിയെടുക്കുന്നത്.ഒരു വിവാഹത്തിന് ഇരുപതിനായിരം യൂറോയോളം ചിലവഴിക്കാന്‍ ഇവര്‍ക്ക് മടിയില്ല.ഇതിന്റെ നടത്തിപ്പിനായി ക്രിമിനല്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.കര്‍ശന പരിശോധനകളെ തുടര്‍ന്ന് 2015 മുതല്‍ ഇത്തരം വിവാഹങ്ങളില്‍ വന്‍ കുറവ് അനുഭവപ്പെട്ടുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണ സംഘം വെളിപ്പെടുത്തി.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top