Tuesday April 25, 2017
Latest Updates

വ്യാജരേഖകള്‍ ഹാജരാക്കി സര്‍ക്കാരില്‍ നിന്ന് പണം തട്ടിയ മുന്‍ ജസ്റ്റീസ് മന്ത്രിക്ക് തിങ്കളാഴ്ച ശിക്ഷ വിധിക്കും

വ്യാജരേഖകള്‍ ഹാജരാക്കി സര്‍ക്കാരില്‍ നിന്ന് പണം തട്ടിയ മുന്‍ ജസ്റ്റീസ് മന്ത്രിക്ക് തിങ്കളാഴ്ച ശിക്ഷ വിധിക്കും

ഡബ്ലിന്‍: വ്യാജരേഖകള്‍ ഹാജരാക്കി സര്‍ക്കാരില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ വിചാരണ നേരിടുന്ന മുന്‍ ജൂനിയര്‍ മന്ത്രി ഐവര്‍ കല്ലേലിക്ക് തിങ്കളാഴ്ച ശിക്ഷ വിധിക്കും. ഐവര്‍ സെനറ്റ റായിരുന്ന കാലത്ത് വ്യാജ ബില്‍ ഹാജരാക്കി ടെലിഫോണ്‍ എക്‌സ്പന്‍സ് തുക തട്ടിയെടുത്തു എന്നാണ് കേസ്. 2007 നവംബര്‍ മുതല്‍ 2009 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇയാള്‍ പണം തട്ടിയത്. 

ഡബ്ലിന്‍ ക്രിമിനല്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇയാളുടെ പേരില്‍ ചാര്‍ജ് ആരോപിക്കപ്പെട്ടിരുന്ന നാല് കുറ്റങ്ങളിലും ഐവറിന്റെ പങ്ക് തെളിഞ്ഞിരുന്നു. സെനറ്റര്‍ ആയിരുന്ന കാലഘട്ടത്തില്‍ വ്യാജ ബില്ലുകള്‍ കൂടാതെ ടിഡി ആയിരുന്ന സമയത്തും ഇയാള്‍ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് പണം തട്ടിയതായാണ് സൂചന. 

ആറോളം വ്യാജ ബില്ലുകള്‍ ഹാജരാക്കിയ ഐവര്‍ ആകെ 4,207.45 യൂറോ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരം ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഐവറിന്റെ തട്ടിപ്പ് വെളിയില്‍ വന്നത്. തടവ് ശിക്ഷയ്ക്ക് പകരം താന്‍ സാമൂഹിക സേവനം ചെയ്യാന്‍ തയ്യാറാണെന്ന് ഐവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.ഏതായാലും കോടതി ഏത് ശിക്ഷ വിധിക്കുമെന്നറിയാന്‍ ജൂലൈ 28 വരെ കാത്തിരിക്കണം.

Scroll To Top