Wednesday July 26, 2017
Latest Updates

വ്യാജബോംബ് ഭീഷണി: നെടുമ്പാശ്ശേരി പോലീസ് മലയാളി നഴ്‌സുമാരുടെ മൊഴിയെടുക്കും

വ്യാജബോംബ് ഭീഷണി: നെടുമ്പാശ്ശേരി പോലീസ് മലയാളി നഴ്‌സുമാരുടെ മൊഴിയെടുക്കും

കൊച്ചി: വ്യാജബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്ത സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് മലയാളി നഴ്‌സുമാരുടെ മൊഴിയെടുക്കും. പൊലീസ് കസ്റ്റഡിയിലെടുത്ത അടിമാലി സ്വദേശി കെ.ബി. പ്രജീഷിനോടും ഒപ്പം ജോലി ചെയ്യുന്ന മലയാളി പെണ്‍കുട്ടിയോടും നെടുമ്പാശേരി സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. സംഭവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്.

നേരത്തെ ഡല്‍ഹി പോലീസ് ഇരുവരെയും ചോദ്യം ചെയ്ത ശേഷം വിട്ടയിച്ചിരുന്നു. സംഭവ സമയത്ത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ചോദ്യം ചെയ്തു. സിയാലിന്റെ ടെര്‍മിനല്‍ മാനേജരെയും പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെയും ടെര്‍മിനല്‍ മാനേജരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബുണ്ടെന്ന് ഭീഷണി പരന്നത്. പ്രജീഷിന്റെ സഹപ്രവര്‍ത്തകയായ യുവതി യാത്ര ചയ്യുന്ന വിമാനം വൈകുന്നതിന്റെ കാരണം അന്വേഷിക്കാന്‍ നെടുമ്പാശേരിയില്‍ വലിച്ച പ്രജീഷ് വിമാനത്തിനു ബോംബ് ഭീഷണി ഉണ്ടോയെന്ന് അന്വേഷിച്ചു. ഇത് ബോംബ് ഭീഷണിയായി എയര്‍ ഇന്ത്യ അധികൃതര്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

Scroll To Top