Saturday February 25, 2017
Latest Updates

വ്യത്യസ്ഥമായ കഥാനുഭവങ്ങളുമായി ജിജോ എസ് പാലാട്ടിയുടെ പുതിയ ഹൃസ്വചിത്രം തയ്യാറാവുന്നു ,’വട്ടം ‘ (റ്റീസര്‍)

വ്യത്യസ്ഥമായ കഥാനുഭവങ്ങളുമായി ജിജോ എസ് പാലാട്ടിയുടെ പുതിയ ഹൃസ്വചിത്രം തയ്യാറാവുന്നു ,’വട്ടം ‘ (റ്റീസര്‍)

ഡബ്ലിന്‍ :വ്യത്യസ്തമായ കഥാനുഭങ്ങളുമായി പ്രേക്ഷകരെ ചിന്തയുടെ നേര്‍തലങ്ങളില്‍ എത്തിക്കാന്‍ കഴിവുള്ള ഒരു കലാകാരനാണ് ജിജോ എസ് പാലാട്ടി.പ്രവാസദേശത്ത് ഒറ്റപ്പെട്ടുപോകുന്ന നിഷ്‌കളങ്കനായ ഒരു ഗ്രാമീണന്റെ കഥ പറഞ്ഞ ‘പരകായപ്രവേശത്തിന് ശേഷം ജിജോയുടെ അടുത്ത ഷോര്‍ട്ട് ഫിലിം വരുന്നു.ബുദ്ധി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജിജോ സംവിധാനം ചെയ്യുന്ന പുതിയ ഹൃസ്വചിത്രം ‘വട്ടം’ പാമേഴ്‌സ്ടൗണ്‍, ഫീനിക്‌സ് പാര്‍ക്ക്, സിറ്റി സെന്റര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കി. 25 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹൃസ്വ ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിക്കുന്നു.

ഒരു ക്രൈം ത്രില്ലര്‍ സ്റ്റോറി വളരെ വ്യത്യസ്തവും പരീക്ഷണാത്മകവുമായ ശൈലിയില്‍ ആവിഷ്‌കരിക്കാനാണ് പുതിയ ചിത്രത്തിലൂടെ ജിജോ ശ്രമിക്കുന്നത്.

canon 5D mark 111, 70D എന്നീ SLR കാമറകളില്‍ ഷൂട്ട് ചെയ്തിരിക്കുന്ന ഈ സിനിമയുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നത് അജിത് കേശവനാണ്.

അജിത് കേശവന്‍, പ്രിന്‍സ് അങ്കമാലി എന്നിവര്‍ സഹസംവിധാനവും, ശ്യാം ഈസാദ് സൌണ്ടും , സിംസണ്‍ ജോണ്‍ മ്യൂസിക്കും നിര്‍വ്വഹിക്കുന്ന ഈ ഹൃസ്വ ചിത്രത്തില്‍ പ്രിന്‍സ് അങ്കമാലി, ഡോണ്‍ ജോണ്‍, എല്‍ദോ ജോണ്‍, ഏയ്ഞ്ചല്‍ സുനില്‍ , തോമസ് ആന്റണി, സലിന്‍ ശ്രീനിവാസ്, ബിനു ആന്റണി, ഫേബ പ്രിന്‍സ് എന്നിവരോടൊപ്പം പതിനഞ്ചില്‍ പരം കലാകാരന്മാരും അണിനിരക്കുന്നു.
പോയ വര്‍ഷം ജിജോ ചെയ്ത ‘പരകായപ്രവേശം’ എന്ന ഹൃസ്വചിത്രം ഉറുഗ്വ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു.

അപ്പന്‍, സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ പഠിച്ചില്ലെങ്കില്‍ നാണക്കേടെന്ന് പറയാന്‍ മടിയില്ലാത്ത,കോട്ടും റ്റൈയ്യും അണിഞ്ഞാലെ കൂടെ പോരാന്‍ ഇഷ്ട്ടമുള്ളൂ എന്ന് പറയുന്ന പുതുതലമുറയോട് സംവദിക്കാന്‍ പാടുപെടുന്ന പ്രവാസിയുടെ ദുഃഖങ്ങളും നിരാശകളും ഒപ്പിയെടുത്ത് അഭ്രപാളികളില്‍ നിറയ്ക്കുമ്പോള്‍ അവതരണത്തില്‍ പുലര്‍ത്തിയ പുതുമയിലൂടെ ‘പരകായപ്രവേശ’ത്തെ അദ്ദേഹം ശ്രദ്ദേയമാക്കിയിരുന്നു.

പുതിയ ടെലിഫിലിമും ഏറെ പുതുമകള്‍ ഉള്ളതാണെന്ന് ജിജോ പറയുമ്പോള്‍ ,പ്രതീക്ഷയ്ക്ക് വകയുണ്ട്.

‘ടീസര്‍ കണ്ട് തെറ്റിദ്ധരിക്കരുത് ആരും. പക്ക അവാര്‍ഡ് പടം ആണ്. ഇത് കണ്ടിട്ട് മനസ്സിലാകുന്ന ആരോടെങ്കിലും ചോദിച്ച് കഥ അറിയാനിരിക്കുകയാണ് ഞാന്‍’.എന്ന് സംവിധായകന്‍ തന്നെ ‘മേനി’പറയുമ്പോഴും പ്രേക്ഷകര്‍ക്കറിയാം ,കാമ്പുള്ള ജീവിത ഗന്ധിയായ കഥകളാവും ജിജോ എസ് പാലാട്ടിയില്‍ നിന്നും പ്രതീക്ഷിക്കാവുന്നതെന്ന്.അതിനായാണ് അവര്‍ ആകാംഷാപൂര്‍വ്വം കാത്തിരിക്കുന്നതും.’വട്ടം ‘താമസിയാതെ റിലീസ് ചെയ്യും .

റ്റീസര്‍ ഇവിടെ കാണാം

Scroll To Top