Sunday June 25, 2017
Latest Updates

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ശനിയാഴ്ച :ഫാ.റോബിന്‍ തോമസ്‌ നേതൃത്വം നല്കും

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ശനിയാഴ്ച :ഫാ.റോബിന്‍ തോമസ്‌ നേതൃത്വം നല്കും

ന്യൂടൗണ്‍ : വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ശനിയാഴ്ച്ച നടത്തപ്പെടും.

കൗണ്ടി കില്‍ഡെയറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച (03-06-2017) രാവിലെ 10: 30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്.

വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക്, സീറോ മലബാര്‍, ലിംറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസും,ഫാ.ജോര്‍ജ്ജ് അഗസ്റ്റിനും,സിസ്റ്റര്‍ മെറീനയും (UMI), നേതൃത്വം നല്‍കുന്നതാണ്.

തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിട്ടുണ്ട്.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
CHURCH OF THE NATIVITY
Newtown House, Kilbride, Enfield, Co. Kildare
Eir code – A83 YY49
(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)
കൂടുതല്‍ വിവരങ്ങള്‍ക്ക് :-
Pratheeb Baby – 0873159728,
Sibi Antony – 0871042266,
Binu – 0879589050.

Scroll To Top