Saturday February 25, 2017
Latest Updates

വോട്ട് ചെയ്തത് ആര്‍ക്കെന്ന് വെളിപ്പെടുത്തിയില്ല; മുലായത്തിന്റെ പാര്‍ട്ടിക്കാര്‍ വൃദ്ധനെ അടിച്ചുകൊന്നു

വോട്ട് ചെയ്തത് ആര്‍ക്കെന്ന് വെളിപ്പെടുത്തിയില്ല; മുലായത്തിന്റെ പാര്‍ട്ടിക്കാര്‍ വൃദ്ധനെ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശ്: വോട്ട് ചെയ്തത് ആര്‍ക്കെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ദളിത് വൃദ്ധനെ അടിച്ചുകൊന്നു. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത്. ജാന്‍ഘി അഹിര്‍വാര്‍ എന്ന 80 കാരനാണ് കൊല്ലപ്പെട്ടത്. ജാന്‌സിയിലെ ബഞ്ച ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

ഏപ്രില്‍ 30 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് ഇന്നലെ ഗ്രാമവാസികളായ ദളിതരുടെ കുടിലുകളില്‍ എത്തിയ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗ്രാമവാസികള്‍ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നിഷേധിച്ചതോടെ സമാജ്വാദി പാര്‍ക്കിക്കാര്‍ ഗ്രാമവാസികള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ  ജാന്‍ഘി അഹിര്‍വാറിനെ ജാന്‍സി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബിര്‍ത്തെ യാദവ്, സാഹെബ് യാദവ് എന്നീ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നില്‍ എന്നാണു ആരോപണം. ഇതില്‍ ഒരാള്‍ അറസ്റ്റിലായി. അറസ്റ്റിലാകാനുള്ള ഒരാള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കി.

Scroll To Top