Saturday October 20, 2018
Latest Updates

വൊഡാഫോണിന്റെ സേവനങ്ങളില്‍ മാര്‍ച്ച് 22 മുതല്‍ തടസം ഉണ്ടായേക്കാകാമെന്ന് കമ്പനി 

വൊഡാഫോണിന്റെ സേവനങ്ങളില്‍ മാര്‍ച്ച് 22 മുതല്‍ തടസം ഉണ്ടായേക്കാകാമെന്ന് കമ്പനി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായ വൊഡാഫോണിന്റെ സേവനങ്ങളില്‍ വരും ദിവസങ്ങളില്‍ തടസം ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗം, റോമിങ് ചാര്‍ജുകള്‍ ഇവയെയാണ് ഇവയെയാണ് തടസം ബാധിക്കുക. 2.3 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് ഇത് മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വരിക. മാര്‍ച്ച് 22 മുതല്‍ നാല് ദിവസത്തേക്കാണ് സേവനങ്ങള്‍ തടസപ്പെടുന്നത്.

ഡേറ്റ ഉപയോഗത്തില്‍ നിയന്ത്രണം വരുന്നതിനാല്‍ ഫേസ്ബുക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ ഉപയോഗം തടസപ്പെട്ടേക്കാം. അതേസമയം നിലവിലുള്ള ഡാറ്റാ അലവന്‍സ് തുടര്‍ന്നും ലഭ്യമാകുമെന്നു കമ്പനി അറിയിച്ചു. റോമിങ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നത് യാത്ര ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാല്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാര്‍ച്ച് 21 ണ് മുന്‍പ് റെഡ് റോമിംഗ് ഓപ്ഷന്‍ എടുക്കേണ്ടതാണെന്നു പ്രത്യേക നിര്‍ദ്ദേശം നല്‍കി.

ഫോണ്‍ കോള്‍, മെസ്സേജ് തുടങ്ങിയ സേവനങ്ങള്‍ തടസം കൂടാതെ ഉപയോഗിക്കാനാകും. കമ്പനി സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ ചുരുങ്ങിയ ദിവസത്തേക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധിയില്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു.

Scroll To Top