Thursday July 27, 2017
Latest Updates

വൈറ്റ് ഹൗസിലെത്തിയ നരേന്ദ്രമോദിക്ക് ഹൃദ്യമായ സ്വീകരണം:ഭീകര വാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടാന്‍ തീരുമാനം

വൈറ്റ് ഹൗസിലെത്തിയ നരേന്ദ്രമോദിക്ക് ഹൃദ്യമായ സ്വീകരണം:ഭീകര വാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടാന്‍ തീരുമാനം

വാഷിങ്ടന്‍:യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദ്യമായ സ്വീകരണം.മോദിയെ സ്വാഗതം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും എത്തിയിരുന്നു. തുടര്‍ന്നായിരുന്നു ട്രംപ്-മോദി ചര്‍ച്ച. ശരിയായ സുഹൃത്തെന്നആണ് മോദിയെ ട്രംപ് വിശേഷിപ്പിച്ചത്.ഇതിനുശേഷം ഉഭയകക്ഷി പ്രതിനിധി സംഘങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയിലും ഇരുവരും പങ്കെടുത്തു.

ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ് കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങള്‍ നീക്കണമെന്നും ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. തന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ട്രംപുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു. ഇന്തോ – പസഫിക് മേഖലയില്‍ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യമെന്നും മോദി പറഞ്ഞു.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ചു നില്‍ക്കാനും ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപു തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയില്‍ തീരുമാനമായി.. ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ് കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങള്‍ നീക്കണമെന്നും ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.തന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്രംപുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി, സന്ദര്‍ശനത്തിന്റെ മൂന്നാം ഘട്ടമായി നെതര്‍ലന്‍ഡിലേക്കു തിരിച്ചു.

വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനു മുന്‍പേ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനും മോദിയുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. ഭീകരവിരുദ്ധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളാണു ചര്‍ച്ച ചെയ്തത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍, ഇന്ത്യയുടെ യുഎസ് അംബാസഡര്‍ നവ്തേജ് സര്‍ന എന്നിവരാണു ഇന്ത്യാസംഘത്തിലുള്ളത്.

ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയ്ക്കുശേഷം വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണു മോദിക്ക് വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണു ഒരു വിദേശനേതാവിനു ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയത്. നരേന്ദ്രമോദിയുടെ മൂന്നാമത്തെ വൈറ്റ്ഹൗസ് സന്ദര്‍ശനമാണിത്. 2014 സെപ്റ്റംബറിലും 2016 ജൂണിലും നരേന്ദ്രമോദി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ബറാക് ഒബാമയായിരുന്നു പ്രസിഡന്റ്.

ട്രംപ് വിരുന്നൊരുക്കുന്ന ആദ്യ വിദേശനേതാവ്

വാഷിങ്ടന്‍ : ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയ്ക്കുശേഷം വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണു മോദിക്ക് വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണു ഒരു വിദേശനേതാവിനു ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയത്. നരേന്ദ്രമോദിയുടെ മൂന്നാമത്തെ വൈറ്റ്ഹൗസ് സന്ദര്‍ശനമാണിത്. 2014 സെപ്റ്റംബറിലും 2016 ജൂണിലും നരേന്ദ്രമോദി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ബറാക് ഒബാമയായിരുന്നു പ്രസിഡന്റ്.

.

Scroll To Top