Wednesday September 26, 2018
Latest Updates

വൈറ്റ് ക്രിസ്മസ് വന്നില്ല, പെരുമഴയില്‍ കൗണ്ടി മേയോയിലെ നദിയില്‍ മുങ്ങി മരിച്ച യുവാക്കളുടെ മൃതദേഹം കണ്ടെത്തി 

വൈറ്റ് ക്രിസ്മസ് വന്നില്ല, പെരുമഴയില്‍ കൗണ്ടി മേയോയിലെ നദിയില്‍ മുങ്ങി മരിച്ച യുവാക്കളുടെ മൃതദേഹം കണ്ടെത്തി 

മേയോ :മെറ്റ് എറാന്റെ ക്രിസ്മസ് പ്രവചനം പാളി.വൈറ്റ് ക്രിസ്മസ് സാധ്യതകളെ മഴമേഘങ്ങള്‍ തള്ളി കളഞ്ഞു. ക്രിസ്മസ് ദിനം പുലര്‍ച്ചെ മുതല്‍ രാജ്യത്തെ എല്ലാ കൗണ്ടികളിലും മഴ തകര്‍ത്തുപെയ്തു.

കൗണ്ടി മേയോയിലെ ലൂയിസ് ബര്‍ഗിന് സമീപം മൂന്ന് പേരടങ്ങിയ യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് കാറോന്‍സ്‌കി നദിയില്‍ മുങ്ങി യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു.ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ രണ്ടര മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന SUV നദിയില്‍ മുങ്ങുകയായിരുന്നു.വാഹനത്തില്‍ ഉണ്ടായിരുന്ന 19 വയസുകാരന്‍ രക്ഷപ്പെട്ടെങ്കിലും,പിന്‍ സീറ്റിലുണ്ടായിരുന്ന കൂട്ടുകാര്‍ക്ക് രക്ഷപ്പെടാനായില്ല.രക്ഷപ്പെട്ടയാള്‍ വിവരമറിയിച്ചത് അനുസരിച്ച് മൂന്നു മണിയോടെ തന്നെ പ്രദേശവാസികളും,രക്ഷാസേനയും തിരച്ചില്‍ ആരംഭിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

കാറോന്‍സ്‌കി ക്രോസിംഗ് കടക്കുന്നതിനിടയില്‍ ജീപ്പ് പൂര്‍ണ്ണമായും മുങ്ങിപോവുകയായിരുന്നു.തലേന്നു പോലും അപകടസാധ്യത ഒന്നും ഇല്ലായിരുന്ന ക്രോസിംഗില്‍ പെട്ടെന്ന് ഉണ്ടായ ശ്കതമായ മഴയില്‍ ജലനിരപ്പുയര്‍ന്നതാണ് പ്രദേശവാസികളായ യുവാക്കള്‍ക്ക് മരണക്കെണിയൊരുക്കിയത്.

കനത്ത മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്.വടക്ക്പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. റ്റൈറോണ്‍, ഡെറി, ഡൊണേഗല്‍,ഡബ്ലിന്‍ എന്നിവിടങ്ങളിലടക്കം നിരവധി കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത് ഇന്നലെ വൈകിട്ടോടെ മാറ്റി.

സെന്റ് സ്റ്റീഫന്‍സ് ദിനത്തില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ബുധ്നാഴ്ച്ച വരെ മഴ തുടരുമെന്ന് മെറ്റ് എറാന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു. താപനില മൈനസ് മൂന്നു വരെ താഴ്ന്നേക്കാം

Scroll To Top