Monday June 25, 2018
Latest Updates

വൈറ്റ് ക്രിസ്മസ് ആഘോഷിക്കാന്‍ അയര്‍ലണ്ട്,സ്‌നോ വീണ്ടും വരുന്നെന്ന് മെറ്റ് എറാന്‍ 

വൈറ്റ് ക്രിസ്മസ് ആഘോഷിക്കാന്‍ അയര്‍ലണ്ട്,സ്‌നോ വീണ്ടും വരുന്നെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍: ക്രിസ്മസ് ദിനം മുതല്‍ അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മെറ്റ് എറാന്‍.നാളെ 12 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെങ്കിലും തിങ്കളാഴ്ച മുതല്‍ ന്യൂ ഇയര്‍ ദിനം വരെയുള്ള ദിവസങ്ങള്‍ മഞ്ഞും മഴയും അയര്‍ലണ്ടിലെ ആഘോഷ പരിപാടികള്‍ക്ക് വിഘാതം സൃഷിടിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷിണകേന്ദ്രം അറിയിച്ചു.അള്‍സ്റ്റര്‍,കണക്റ്റ് മേഖലകളില്‍ വൈറ്റ് ക്രിസ്മസ്സ് ആയിരിക്കും ഇത്തവണയത്രേ.

ഇന്ന് രാവിലെ മുതല്‍ രാജ്യത്തെമ്പാടും മൂടല്‍ മഞ്ഞു രൂപപ്പെടുമെന്നും മെറ്റ് എറാന്‍ വ്യക്തമാക്കി.

അയര്‍ലണ്ടില്‍ മഞ്ഞുകാലം ശക്തിയാര്‍ജിക്കുന്നതോടെ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ അയല്‍ക്കാരെ കൂടി ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം. തണുപ്പ് രൂക്ഷമാകുന്നതോടെ പ്രായമായവരുടെ ആരോഗ്യ നില വഷളാകും. ഇത് പ്രായമായവരില്‍ ശരീരോഷ്മാവ് താഴ്ത്തുന്നതിനിടയകകുന്ന ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയിലേക്ക് നയിക്കും. അതുകൊണ്ട് പ്രായമായ അയല്‍ക്കാരെക്കൂടി ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം.

ക്രിസ്മസ് ദിനത്തില്‍ താപനില മൈനസ് 6 ഡിഗ്രി വരെ ആകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പ്രായമായ അയല്‍ക്കാരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഏജ് ആക്ഷന്‍ വക്താവ് എമോണ്‍ ടിമ്മിന്‍സ് പറഞ്ഞു. പ്രത്യേകിച്ചും ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും എമോണ്‍ ആവശ്യപ്പെട്ടു.

മഞ്ഞുവീഴ്ച ശക്തിയാര്‍ജിക്കുന്നതോടെ പ്രായമായവര്‍ പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഏജ് ആക്ഷന്‍ ആവശ്യപ്പെട്ടു. ഈ ദിവസങ്ങളില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാറും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ വാഹനമോടിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ യെല്ലോ കാറ്റഗറി മുന്നറിയിപ്പ് നിലവിലുണ്ട്.

Scroll To Top