Tuesday September 26, 2017
Latest Updates

വൈന്‍, ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന് വിഎം സുധീരന്‍

വൈന്‍, ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന് വിഎം സുധീരന്‍

തൃശൂര്‍: പുതിയ വൈന്‍, ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍്‌റ് വിഎം സുധീരന്‍. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് കൊടുക്കേണ്ടന്നാണ് യുഡിഎഫ് തീരുമാനം. മുഖ്യമന്ത്രിക്കും ഈ അഭിപ്രായം തന്നെയെന്നാണ് മനസിലായതെന്നും സുധീരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘മദ്യരഹിത കേരളത്തിന് മഹിളാ പ്രണാമം’എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിഎം സുധീരന്‍.

മദ്യ നിരോധനം പരാജയപ്പെട്ടാല്‍ അതിന് കാരണം സര്‍ക്കാരിന്റെ ഇച്ഛാശക്തി കുറവായിരിക്കുമെന്നും സുധീരന്‍ പറഞ്ഞു. ചാരായ നിരോധനം പരാജയപ്പെട്ടതിന്റെ കാരണവും സര്‍ക്കാരുകളുടെ ഇച്ഛാശക്തിക്കുറവാണ്. മദ്യനിരോധാനം മൂലം സര്‍ക്കാരിന് വരുമാന നഷ്ടം ഉണ്ടാകും എന്നതിനോട് യോജിപ്പില്ലെന്നും സുധീരന്‍ പറഞ്ഞു. മദ്യത്തിലൂടെ ലഭിക്കുന്ന കോടികളേക്കാള്‍ കൂടുതല്‍ മദ്യ വിപത്തിനായി ചെലഴിക്കെണ്ടിവരുന്നതായും സുധീരന്‍ പറഞ്ഞു.

Scroll To Top