Friday August 17, 2018
Latest Updates

വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ടിന് പുതിയ ഭാരവാഹികള്‍: ജോസ് പുളിക്കല്‍ പ്രസിഡണ്ട്,വിപിന്‍ ചന്ദ് കോ ഓര്‍ഡിനേറ്ററായി തുടരും

വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ടിന് പുതിയ ഭാരവാഹികള്‍: ജോസ് പുളിക്കല്‍ പ്രസിഡണ്ട്,വിപിന്‍ ചന്ദ് കോ ഓര്‍ഡിനേറ്ററായി തുടരും

ഡബ്ലിന്‍ :പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ,അയര്‍ലണ്ട് ഘടകത്തിന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ , വെച്ച് നടന്ന പൊതുയോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു .

Wmf അയര്‍ലണ്ട് പ്രസിഡണ്ട് ഡോ. ബെനിഷ് പൈലിയുടെ അധ്യക്ഷ്തയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോബി ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു,തുടര്‍ന് ട്രെഷറര്‍ സച്ചിന്‍ ദേവ് കണക്കവതരിപ്പിച്ചു ,WMF സ്ഥാപകനും ഗ്ലോബല്‍ ചെയര്‍മാനുമായ പ്രിന്‍സ് പള്ളിക്കുന്നേല്‍(വിയന്ന) യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി . കോര്‍ഡിനേറ്റര്‍ ബിപിന്‍ ചന്ദ് യോഗത്തിന് സ്വാഗതവും സച്ചിന്‍ ദേവ് നന്ദിയും പറഞ്ഞു.

വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഹ്രസ്വ ചര്‍ച്ചകള്‍ക്ക് ശേഷം ,ലോകവ്യാപകമായി WMF നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ,മറ്റു സാമൂഹ്യ ഇടപെടലുകള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിനെ അയര്‍ലണ്ട് ഘടകം മോമെന്‌ടോ നല്‍കി ആദരിച്ചു.

പുതിയ ഭാരവാഹികള്‍

PRESIDENT – JOSE PULICKAL .
SECRETARY – REIJIN JOSE
TREASURER – DINIL PETER
VICE PRESIDENT -MARY ROSELET PHILIP
JOINT SECRETARY – CHILLZE KURIAKOSE
CHARITY CONVENER – AKHIL MANI
CO-ORDINATOR – BIPIN CHAND
YOUTH CO-ORDINATORS – BENLEE AUGUSTINE,ABINA PHILIP
EXECUTIVE COMMITTEE MEMBERS
DR.BENISH PAILY
JOBY GEORGE
SACHIN DEV
BEENA KAYOORICKAL
RITHVIK SANTHOSH

Scroll To Top