Monday February 27, 2017
Latest Updates

വേനലില്‍ ആശ്വാസമായി ശീതക്കാറ്റ് ,മഴയും

വേനലില്‍ ആശ്വാസമായി ശീതക്കാറ്റ് ,മഴയും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വേനലില്‍ ആശ്വാസമായി ശീതക്കാറ്റ് വരുന്നു. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ശീതക്കാറ്റ് അയര്‍ലണ്ട് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശീതക്കാറ്റ് വരുന്നതോടെ താപനില പ്രതീക്ഷിച്ചിരുന്നതിലും രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താഴുമെന്നാണ് കാലാവസ്ഥ പ്രവചനം. താപനില 14 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനിടയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. തണുത്ത ശീതക്കാറ്റിനൊപ്പം ശതമായ മഴ പെയ്യാനും സാധ്യതയുള്ളതായും മെറ്റ് ഇറാന്‍ വക്താവ് പാറ്റ് ക്ലാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്കാന്‍ അറ്റ്‌ലാന്റിക് തീരത്ത് നിന്നാണ് ശീതക്കാറ്റ് അയര്‍ലണ്ട് ലക്ഷ്യമാക്കി നീങ്ങുന്നത്. 

ഈ ദിവസങ്ങളില്‍ താപനില 14 ഡിഗ്രിക്കും 18 ഡിഗ്രിക്കും ഇടയ്ക്കാനാനാണ് സാധ്യത. മണ്‍സ്റ്ററിലും കൊണാട്ടിലും ആദ്യം മഴ ലഭിക്കും തുടര്‍ന്ന് രാജ്യത്തിന്റെ മറ്റ് മേഖലകളിലേക്കും മഴ വ്യാപിക്കും. ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ ശരാശരി താപനില 17 ഡിഗ്രി മുതല്‍ 21 ഡിഗ്രി വരെയാണ് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയുടെ തീര ദേശങ്ങളില്‍ 14 ഡിഗ്രി വരെയായി കുറയാനും സാധ്യതയുണ്ട്. അടുത്ത വാരാന്ത്യത്തിന്റെ തുടക്കത്തില്‍ താപനിലയില്‍ നേരിയ വര്‍ദ്ധന ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

Scroll To Top