Thursday June 21, 2018
Latest Updates

വേണ്ടാത്ത പണിയ്ക്ക് പോകരുതേ..ഗാര്‍ഡ വല വിരിച്ചു കാത്തിരിക്കുന്നു, പോണോഗ്രഫിയ്‌ക്കെതിരെ നടപടി 12 കൗണ്ടികളില്‍ വ്യാപക പരിശോധന 

വേണ്ടാത്ത പണിയ്ക്ക് പോകരുതേ..ഗാര്‍ഡ വല വിരിച്ചു കാത്തിരിക്കുന്നു, പോണോഗ്രഫിയ്‌ക്കെതിരെ നടപടി 12 കൗണ്ടികളില്‍ വ്യാപക പരിശോധന 

ഡബ്ലിന്‍:കുട്ടികളുടെ പോണോഗ്രഫി ചിത്രങ്ങളും,വീഡിയോകളും കാണുകയും,ഡൌണ്‍ ലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്ന പീഡോഫീലിയക്കാരെ പിടിക്കാന്‍ തുനിഞ്ഞിറങ്ങി ഗാര്‍ഡ.കഴിഞ്ഞ ദിവസങ്ങളില്‍ അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളിലുള്ള വീടുകളില്‍ നിന്ന് പിടിച്ചെടുത്തത് പതിനായിരക്കണക്കിന് ചൈല്‍ഡ്പോണോഗ്രഫി ചിത്രങ്ങളും വീഡിയോകളും.

കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന ലൈംഗീകാതിക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പീഡോഫീലിയക്കാര്‍തിരെ ശക്തമായ താക്കീതാണ് ഗാര്‍ഡ നല്‍കിയത്. ‘ഓപ്പറേഷന്‍ കെച്ച്’ എന്ന് പേരിട്ടിരിക്കുന്ന അന്വേഷണ പരമ്പര ഗാര്‍ഡ നാഷ്ണല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോയും ഓണ്‍ലൈന്‍ ചൈല്‍ഡ് എക്സ്പ്ലോയിറ്റേഷന്‍ യൂണിറ്റും സംയുക്തമായാണ് നടത്തുന്നത്.

ഡബ്ലിന്‍, വിക്ക്ലോ, കില്‍ഡെയര്‍, ലിമറിക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നീ സ്ഥലങ്ങളിലെ വീടുകളില്‍ നടത്തിയ റെയിഡുകളില്‍ ഫോണുകളും കംപ്യൂട്ടറുകളില്‍ നിന്നുമായി പതിനായിരത്തോളം ചൈല്‍ഡ്പോണോഗ്രഫി ചിത്രങ്ങളും വീഡിയോകളുമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത ചിത്രങ്ങളിലുള്ള കുട്ടികള്‍ അയര്‍ലണ്ടില്‍ തന്നെ ഉള്ളവരാണോ എന്ന തീര്‍ച്ചയില്ലെന്ന് ഗാര്‍ഡ പറയുന്നു., പീഡോഫീലിയക്കാരെ ലോകത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു. വരും ദിവസങ്ങളിലായി ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകളുണ്ടാകുമെന്ന് ഗാര്‍ഡ അറിയിച്ചു.

കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള 25 നും 50 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് ഇത്തരത്തിലുള്ളചിത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതും മുമ്പില്‍.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികദുരുപയോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗരൂകരായിരിക്കണമെന്നും നിയമപരമല്ലാത്ത സമീപനങ്ങള്‍ക്കു മുതിരരുത് എന്നും ഗാര്‍ഡ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നിരവധി കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തില്‍ ചിത്രങ്ങള്‍ പരിശോധിച്ചശേഷം നിയമനടപടികള്‍ എടുക്കുന്നതാണെന്ന്, അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ ഓ ഡ്രിസ്‌കോള്‍ വ്യക്തമാക്കി.

ഏതാനും ആഴ്ച്ചകള്‍ക്കു മുന്‍പാണ് മാത്യു ഹൊറന്‍ എന്ന ഇരുപത്താറു വയസുകാരനെ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കു ഡബ്ലിനില്‍ അറസ്റ്റ് ചെയ്തത്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍ ഇത്തരത്തില്‍ ദുരുപയോഗത്തിനു ഇരയാകാന്‍ സാധ്യത കൂടുതലാണെന്നും മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.

Scroll To Top